സ്വന്തം ലേഖകന്‍: ആഴ്ചയില്‍ ഒന്നു വീതം 800 കുട്ടികളുടെ അച്ഛനായ ബ്രിട്ടീഷുകാരന്‍, ഇതെങ്ങനെ സാധിക്കുന്നു? സൈമണ്‍ വാട്‌സണ്‍ എന്ന 41 കാരനാണ് എല്ലാ ആഴ്ചയും പിതാവായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ സ്വന്തം ബീജ വില്‍പ്പനയാണ് സൈമണ്‍ന്റെ പരിപാടി. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം ഇതുവരെ എണ്ണൂറ് കുട്ടികള്‍ക്ക് പിതാവായിട്ടുണ്ട് സൈമണ്‍.
41 കാരനായ സൈമണ്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി ബീജം വില്‍പ്പന നടത്തുന്നുണ്ട്. 50 പൗണ്ട് ഈടാക്കിയാണ് ഇയാള്‍ ബീജം വില്‍ക്കുന്നത്. രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികളുടെ പിതാവാണ് സൈമണ്‍. ഇതിന് പുറമെയാണ് ബീജ വില്‍പ്പനയിലൂടെ നൂറു കണക്കിന് കുട്ടികള്‍ക്ക് സൈമണ്‍ പിതാവായത്. ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയാണ് സൈമണ്‍ ബീജത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നത്.
താന്‍ ബീജം നല്‍കുന്നതില്‍ പരിഭവിച്ച് ആദ്യ ഭാര്യ പിണങ്ങിപ്പോയി. എന്നാല്‍ രണ്ടാം ഭാര്യയ്ക്ക് ഇതില്‍ പരാതിയില്ല. തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇക്കാര്യം അറിയാമെന്നും സൈമണ്‍ പറഞ്ഞു. ബീജദാനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് സാധിക്കുന്ന അത്രയും കാലം ഇത് ചെയ്യുമെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല