അറുനൂറു കുട്ടികള്‍ ഒരാള്‍ക്ക് ജീവിതകാലത്ത് ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നില്ല എങ്കില്‍ നിങ്ങള്ക്ക് തെറ്റി. തന്റെ ലൈംഗിക ബീജം കൃത്രിമ ബീജ സങ്കലന പ്രക്രിയക്കായി നല്‍കികൊണ്ടാണ് ഒരാള്‍ അറുനൂറു കുട്ടികള്‍ക്ക് ഇന്ന് അച്ഛനാണ് എന്ന് കരുതപ്പെടുന്നത്. ഇത് ഒരു പക്ഷെ ആയിരം കുട്ടികള്‍ വരെ ആയേക്കാം എന്നും ഡോക്റ്റര്‍മാര്‍ പറയുന്നു. ജന്മം കൊണ്ട് ഓസ്ട്രിയക്കാരനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ബര്‍ടോള്‍ഡ് വീസ്നര്‍ ആണ് ഈ ബഹുമതിക്കുടമ. 1500 ഓളം പേര്‍ക്ക് ഇദ്ദേഹം ബീജം ദാനം നല്‍കിയിരുന്നു.
ഈ എണ്ണം ഇതിലും ഉയരാന്‍ മാത്രമാണ് സാധ്യത എന്ന് പലരും ഇതിനെക്കുറിച്ച് അഭിപ്രായപ്പെടുകയുണ്ടായി. തന്റെ ഭാര്യ മേരിക്കൊപ്പം സ്വകാര്യ ക്ലിനിക് നടത്തുകയായിരുന്നു ഇദ്ദേഹം മരണപ്പെട്ടത് 1972കളില്‍ ആണ്. 1940കളുടെ ആരംഭഘട്ടങ്ങള്‍ മുതല്‍ 1960 വരെ ഇദ്ദേഹം തന്റെ ബീജം ദാനം നല്‍കിയിരുന്നു എന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു വര്ഷം ഇരുപതു ബീജദാനം എങ്കിലും ഇദ്ദേഹം നടത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അതായത് ഇരട്ടകുട്ടികളുടെയും മറ്റു പ്രശ്നങ്ങളും ഒഴിവാക്കി ഏകദേശം മുന്നൂറു മുതല്‍ അറുന്നൂറു വരെ കുട്ടികള്‍ക്ക് ഇദ്ദേഹം അച്ഛനാണ് എന്ന് ഗവേഷകര്‍ അറിയിക്കുന്നു. ആരോഗ്യവാനായ ഒരാള്‍ക്ക് വര്ഷം അമ്പതു ബീജദാനം വരെ നല്കുവാനാകും എന്ന് വിദഗ്ദനായ അലന്‍പേസി അറിയിക്കുന്നു. കഴിഞ്ഞ വര്ഷം ഒരു അമേരിക്കക്കാരന്‍ 150 കുട്ടികളുടെ അച്ഛന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴത്തെ ഈ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തിനു കൌതുകരമായ വാര്‍ത്തയായിക്കൊണ്ടിരിക്കുകയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല