ബ്രിട്ടനിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ അക്രമവാസനമൂലം പൊറുതിമുട്ടുന്നു. ബ്രിട്ടനിലെമ്പാടുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ ദിനം പ്രതി കുട്ടികള്‍ പുറത്താവുകയാണ്.
ഒരാഴ്ചയില്‍ ശരാശരി 65 കുട്ടികളെങ്കിലും ഇത്തരത്തില്‍ സ്‌കൂളുകളില്‍ നിന്നും പുറത്താവുകയാണ്. ദിവസേന 900 കുട്ടികളെവരെയാണ് താല്‍ക്കാലികമായി സ്‌കൂളില്‍ നിന്നും പുറത്താക്കുന്നത്.
സഹപാഠികളെ പീഡിപ്പിക്കുന്നതുമുതല്‍ അധ്യാപകരോടും മറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും വരെ ചെയ്യുന്ന വിരുതന്മാരുണ്ട് ഇക്കൂട്ടത്തില്‍. ഇത്തരത്തില്‍ പുറത്താവുന്നത് കൂടുതലും ആണ്‍കുട്ടികളാണ്.
വംശീയമായി അധിക്ഷേപിക്കല്‍ , ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളും ഇതിലുണ്ട്. 2010ല്‍ നാലു വയസ്സിനു താഴെയുള്ള 1210 കുട്ടികളെയാണ് ഇത്തരത്തില്‍ പുറത്താക്കിയിട്ടുള്ളത്. ശാരീരിക പീഢനങ്ങളും മാനസ്സിക പീഡനങ്ങളും നടത്തുന്നവരും ഇതിലുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്ധറിപ്പോര്‍ട്ടിലാണ് ആശങ്കയുണ്ടാക്കുന്ന ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൈപമറി, സെക്കണ്ടറി, സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് സര്‍വ്വേ നടത്തിയത്.
ഈ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതിനെ മറികടക്കാനായി സ്‌കൂളുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നം ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്‌കൂള്‍ മന്ത്രിയായ നിക്ക് ഗിബ്‌സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല