സ്വന്തം ലേഖകന്‍: യുകെയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. ലങ്കാഷെറിലെ ഓസ്വാള്‍ഡ് ട്വിസിളിലെ റോയല്‍ സ്പൈസ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മേഗാന്‍ ലീ എന്ന പെണ്‍കുട്ടിക്കാണ് അപകടന് സംഭവിച്ചത്. കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റിലായി.
പുതുവത്സര ദിനത്തിന്റെ തലേന്നാണ് അലര്‍ജിയെ തുടര്‍ന്ന് മേഗാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് മരിക്കുകയും ചെയ്തു. ഡിസംബര്‍ 30 നായിരുന്നു മേഗാന്‍ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ആഹാരം കഴിച്ചത്. മേഗാനെ അലര്‍ജിയെ തുടര്‍ന്ന് റോയല്‍ ബ്ളാക്ക്ബേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ബ്ളാക്ക്ബേണിലെയും റോസന്ഡേലിലെയും രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഹോട്ടല്‍ അടപ്പിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി തന്നെയാണെന്നാണ് സൂചന.
സംഭവത്തില്‍ 37 കാരനായ റൊസ്സെന്ഡലെ സ്വദേശിയേയും, 38 കാരനായ ബ്ലാക്ക് ബേണ്‍ സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തമായ അശ്രദ്ധമൂലം സംഭവിച്ച മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായവര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല