1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

ബ്രിട്ടീഷ്‌ ജനങ്ങളെ വീണ്ടും ഭാഗ്യം തേടി എത്തുകയാണ്. ഇപ്രാവശ്യം നാല്‍പ്പത്തി അഞ്ചു മില്ല്യന്‍ പൌണ്ടാണ് ലോട്ടറി ജാക്ക്പോട്ടില്‍ ഒരു ബ്രിട്ടണ്‍ പൌരന്‍ നേടിയത്. ചൊവ്വാഴ്ച രാത്രി നടന്ന യൂറോ മില്ല്യണ്‍ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ബ്രിട്ടീഷുകാരനു ജാക്ക്പോട്ട് അടിച്ചതായി അറിവായത്. കൃത്യമായി പറഞ്ഞാല്‍ 45160170.50 പൌണ്ട് ആണ് ജാക്ക്പോട്ടിലൂടെ ഇദ്ദേഹം നേടുക. 3,15,17,28,33 എന്നീ അക്കങ്ങളും ലക്കീ സ്റ്റാര്‍ നമ്പറുകള്‍ ആയ 2,4 എന്നിവയാണ് ഭാഗ്യം കൊണ്ട് വന്ന നമ്പറുകള്‍. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ ദമ്പതികളായ ഗരേത്,കാതറിന്‍ എന്നിവര്‍ക്ക് 41 മില്ല്യണ്‍ പൌണ്ട് ജാക്ക്പോട്ട് ആയി ലഭിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച തുക ബ്രിട്ടണ്‍ ജാക്ക്പോട്ട് ചരിത്രത്തിലെത്തന്നെ ഏഴാമത്തെ വലിയ തുകയാണ്.

ഒരു കുടുംബം നാല്പത്തിയൊന്ന് മില്ല്യണ്‍ പൌണ്ട് നേടിയതിനു തൊട്ടു പിന്നാലെയാണ് ഈ ജാക്ക്പോട്ട്. ബ്രിട്ടനില്‍ ഇപ്പോള്‍ ഭാഗ്യത്തിന്റെ വിളയാട്ടം നടന്നു കൊണ്ടിരിക്കയാണ് എന്ന് നാഷ്ണല്‍ ലോട്ടറി അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്ഷം പരിശോധിക്കുകയാണെങ്കില്‍ ബ്രിട്ടന്റെ ഭാഗ്യം നമുക്ക് മനസിലാകും. 2007ഇല്‍ ഏന്‍ജല കെല്ലിക്ക് ലഭിച്ച മുപ്പത്തി അഞ്ചു മില്യണില്‍ നിന്ന് തുടങ്ങി ഒരു പിടി ഭാഗ്യങ്ങള്‍ ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്. ജാക്ക്പോട്ട് അടിച്ച ഭാഗ്യവാന്‍ ആരെന്നു ഇത് വരെയും കണ്ടെത്തിയിട്ടില്ല.

ജാക്ക്പോട്ട് അടിച്ച ഭാഗ്യവാന്‍ എന്തായാലും പോപ്പ്‌ സ്റ്റാര്‍ മൈക്ക്‌ ഹക്ക്നള്‍,കൈലി മിനോഗ്, ക്രിസ് മാര്‍ട്ടിന്‍ എന്നിവരെയെല്ലാം പിന്തള്ളി സമ്പന്നന്മാരുടെ പട്ടികയില്‍ മുന്‍പില്‍ വരും. എന്തായാലും ബ്രിട്ടനില്‍ ഇത് ഭാഗ്യത്തിന്റെ കാലമാണ്. ഒക്റ്റോബറില്‍ 101മില്ല്യണ്‍ പൌണ്ടാണ് ഡേവ്‌, ആഞ്ജെല വിസ്ബെക്ക് എന്നിവര്‍ക്ക് ജാക്പോട്ടായി അടിച്ചത്. അതിനു മൂന്നു മാസം മുന്‍പ് കോളിന്‍,ക്രിസ് വെയര്‍ എന്നിവര്‍ക്ക്‌ 161 മില്ല്യണ്‍ പൌണ്ടും ലഭിച്ചിരുന്നു. എന്നാല്‍ നാല്പത്തി അഞ്ചു മില്ല്യണ്‍ ഭാഗ്യവാന്‍ ഇത് വരെയും ടിക്കറ്റും കൊണ്ട് നാഷ്ണല്‍ ലോട്ടറി അധികൃതരെ സമീപിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.