സ്ട്രോക്കിനെ തുടര്‍ന്ന് തളര്‍ന്ന് കിടക്കുകയായിരുന്ന ബ്രിട്ടീഷ് യുവതി ഉണര്‍ന്നപ്പോള്‍ സംസാരിക്കുന്നത് ചൈനീസ് ഭാഷ. ഈ ഭാഷയോ അറിയുകയോ ചൈനയില്‍ പോയിട്ടോ ഇല്ലാത്ത ബ്രിട്ടീഷ് യുവതി ചൈനീസ് ഭാഷ സംസാരിക്കുന്നത് ഡോക്ടര്‍മാരെയും യുവതിയുടെ ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഡോവന് സ്വദേശിയായ സാറ കോന്വില് എന്ന യുവതിയെയാണ് അപൂര്‍വ രോഗാവസ്ഥ കീഴടക്കിയത്.
വേറൊരു ഭാഷ സംസാരിക്കുന്നു എന്ന് മാത്രമല്ല സ്വന്തം ഭാഷ മറക്കുകയും ചെയ്തു. പരിചയക്കാര് പോലും തന്നെ ഇപ്പോള്‍ പഴയ ആളായല്ല കാണുന്നതെന്നും സാറ പരിഭവം പറയുന്നു. ഐ.ടി കമ്പനിയില്‍ കണ്‍സള്‍ട്ടന്റായിരുന്ന സാറയ്ക്ക് രണ്ട് വര്‍ഷം മുമ്പാണ് സ്ട്രോക്ക് വന്നത്. ഇതേത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു.
പത്ത് വര്‍ഷത്തോളം തന്നെ അലട്ടിയിരുന്ന തലവേദനയുടെ തുടര്‍ച്ചയായാണ് സ്ട്രോക്കുണ്ടായത്. ബോധം തെളിഞ്ഞ ശേഷം അവര്‍ ചൈനീസ് സംസാരിച്ചു തുടങ്ങി. രണ്ട് വര്‍ഷമായി നടക്കുന്ന നിരന്തര ചികിത്സയ്ക്ക് ശേഷവും യുവതിക്ക് സ്വന്തം ഭാഷ വീണ്ടെടുക്കാനായില്ല. ഇനി ഇവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ ആകെ നിരാശയിലായിരിക്കുകയാണ് യുവതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല