സ്വന്തം ലേഖകന്‍: പറ്റിയ വരനെ കിട്ടിയില്ല, ബ്രിട്ടീഷുകാരിയായ യുവതി സ്വയം വിവാഹം കഴിച്ചു. ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സ്വദേശിനിയായ സോഫി ടാനര്‍ (37) എന്ന യുവതിയാണ് അപൂര്‍വമായ വിവാഹം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റായ ടാനര്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ തെരയുകയായിരുന്നു.
ദീര്‍ഘമായ അന്വേഷണത്തിനൊടുവിലും തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇവര്‍ തന്നെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു! സ്വന്തമായി ഒരു മോതിരം വാങ്ങിയാണ് ഇവര്‍ സ്വയം വിവാഹം കഴിച്ചത്. സോഫിയുടെ പിതാവ് മാല്‍ക്കവും സുഹൃത്തായ ജെയിംസ് മക്‌ഗെവോണും വിവാഹത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷമായിരുന്നു കേട്ടുകേഴ്‌വി ഇല്ലാത്ത ഈ വിവാഹം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പരയുന്നു. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ സോഫി തീരുമാനുച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. മറ്റ് യുവതികളും തന്റെ പാത പിന്തുടരണമെന്ന അഭിപ്രായക്കാരിയാണ് സോഫി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല