1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്താണ് സംഭവിക്കുന്നത്? അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന അവസ്ഥകള്‍ വിവരിക്കുന്ന ബ്രിട്ടീഷ് യുവതിയുടെ ട്വീറ്റുകള്‍ വൈറലാകുന്നു. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന ശാരീരിക മാനസിക അവസ്ഥകള്‍ പതിനൊന്ന് ട്വീറ്റുകളിലായായി വിവരിക്കുകയാണ് ക്ലവ്രാറോസ് എന്ന പെണ്‍കുട്ടി.

ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ അത് ആസ്വദിക്കുന്നില്ലെന്നും അതിനിടെ പുറത്തുവരുന്ന യോനീസ്രവം ശരീരത്തിന്റെ പ്രവര്‍ത്തനം മാത്രമാണെന്നും ക്ലവ്രാറോസ് പറയുന്നു. ബലാത്സംഗം ചെയ്യപ്പെടുമ്പോഴാണെങ്കിലും പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിനര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അത് ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്.

ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന്റെ ഫലമായി ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള്‍ അത് ആസ്വദിക്കുന്നു എന്ന് പറയാനാകില്ല. ശരീരം അത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിന് അനുസൃതമായി പ്രതികരിക്കും. അത്തരം പ്രതികരണമാണ് മേല്‍പ്പറഞ്ഞത്. ഇക്കിളിയിടുന്നത് ഇഷ്ടമില്ലാത്ത ഒരാള്‍ ആരെങ്കിലും ഇക്കിളിയിട്ടാല്‍ ചിരിക്കുന്നത് കാണാം. അതിന് സമാനമാണ് മേല്‍പ്പറഞ്ഞ ശാരീരിക പ്രതികരണം.

ബലാത്സംഗത്തിനിടെ രതിമൂര്‍ച്ഛ ഉണ്ടായതിന്റെ പേരില്‍ ഒരുപാട് സ്ത്രീകള്‍ സ്വയം വെറുത്ത് ജീവിക്കുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. എന്നാല്‍ ഇത് പൊതുസമൂഹത്തിന് അറിയില്ല. ഒരു സ്ത്രീ പോലും ലൈംഗികാക്രമണം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശരീരം മനസിന്റെ നിയന്ത്രണത്തിലല്ലാതെ വരുമ്പോഴാണ് ബലാത്സംഗത്തിലും രതിമൂര്‍ച്ഛ ഉണ്ടാകുന്നത്.

ഇരയെ ബലമായി കീഴ്‌പ്പെടുത്തിയുള്ള ലൈംഗിക വേഴ്ചയില്‍ പുരുഷന് രതിമൂര്‍ച്ഛ ലഭിച്ചാലും അയാള്‍ അത് ആസ്വദിച്ചു എന്നര്‍ത്ഥമില്ല. മറിച്ച് ശരീരിക പ്രതികരണം മാത്രമാണ് അത്. ബലാത്സംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ടെന്നും യുവതി പറയുന്നു. തന്റെ ട്വീറ്റുകള്‍ വായിച്ച ശേഷവും ബലാത്സംഗ ഇര രതിമൂര്‍ച്ഛ അനുഭവിക്കുന്നതിന്റെ കാരണം വ്യക്തമായില്ലെങ്കില്‍ തന്നെ ചെയ്യാമെന്നും പറഞ്ഞാണ് യുവതി ട്രീറ്റുകള്‍ അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.