യൂറോപ്പ് എന്ന് പറയുമ്പോള്‍ എല്ലാവരും ആദ്യമോര്‍ക്കുന്ന രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. എന്ത് കാര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും ബ്രിട്ടണെ ഓര്‍ക്കാതെ, പരാമര്‍ശിക്കാതെ ആരും യൂറോപ്പിനെക്കുറിച്ച് പറയാറെ ഇല്ല. യൂറോപ്പിലെ തടിയന്മാരുടെയും തടിച്ചിമാരുടെയും കണക്കെടുക്കുമ്പോഴും ബ്രിട്ടന് പ്രധാനപ്പെട്ട സ്ഥാനമുണ്ട് എന്നതാണ് രസകരമായ വസ്തുത. ഇപ്പോള്‍ എടുത്തിരിക്കുന്നത് തടിച്ചികളുടെ കണക്കാണ്. ഇക്കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബ്രിട്ടീഷ് വനിതകളാണ്. യൂറോപ്പിലെ തടിച്ചികള്‍ ഓമനപ്പേരിനര്‍ഹര്‍ ബ്രിട്ടീഷ് വനിതകളാണ് എന്ന് സാരം.
ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പെണ്ണുങ്ങളെക്കാളും തടി കൂടുതലാണ് ബ്രിട്ടണിലെ പെണ്ണുങ്ങള്‍ക്ക് എന്നാണ് യൂറോപ്പിലെ മുഴുവന്‍ തടിച്ചികളുടെയും കണക്കെടുത്ത സംഘം വെളിപ്പെടുത്തിയത്. ചെറിയ പ്രായത്തില്‍തന്നെ പെണ്ണുങ്ങള്‍ക്ക് തടി കൂടുന്നത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണെന്ന് പഠനം നടത്തിയ സംഘം വെളിപ്പെടുത്തുന്നു. തടിച്ചികളില്‍ ഭൂരിഭാഗത്തിന്റെ ആരോഗ്യനില അങ്ങേയറ്റം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള പതിനാറ് ശതമാനം സ്ത്രീകളുടെയും തടി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെതിനേക്കാള്‍ പതിനാറ് മടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ പുരുഷന്മാരുടെ തടിയുടെ കാര്യം അല്പം ഭേദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 45-64 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് തടി അമിതമായി കൂടിയിരിക്കുന്നത്. പത്തൊന്‍പത് രാജ്യങ്ങളില്‍നുള്ള കണക്കുകള്‍ നോക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതെന്ന് പഠനം നടത്തിയ സംഘം വെളിപ്പെടുത്തി.
അമിതമായ വണ്ണത്തെത്തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ ബ്രിട്ടണില്‍ വര്‍ഷത്തില്‍ ഏതാണ്ട് 30,000 പേരെങ്കിലും മരണമടയുന്നുണ്ട്. ക്യാന്‍സര്‍, ഹൃദയാഘാതം, ഡയബറ്റീസ്, പക്ഷാഘാതം എന്നിവ വന്നാണ് അമിത വണ്ണമുള്ളവര്‍ മരിക്കുന്നത്. ഇത് കൂടുന്നതിന് സ്ത്രീകളുടെ അമിതവണ്ണം കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല