ബ്രിട്ടണില്‍നിന്ന് കാണാതാ സ്ത്രീയും നാല് കുട്ടികളും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നതായി സൂചന. 33 കാരിയായ സഹീറാ താരിഖിനെ അവസാനമായി കണ്ടത് വാല്‍താംസ്റ്റോ വിമാനത്താവളത്തിലാണ്. ചൊവ്വാഴ്ച്ചയായിരുന്നു അത്. ബുധനാഴ്ച്ചയാണ് സഹീറയുടെ ഒരു ബന്ധു ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇവര്‍ സിറിയയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ എത്തിച്ചത്.
നാല്, 11, 12, ഒമ്പത് വയസ്സുള്ള കുട്ടികളാണ് സഹീറയ്‌ക്കൊപ്പമുള്ളത്. ആംസ്റ്റഡാമിലേക്ക് വിമാനം കയറാന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതേസമയം സഹീറ സിറിയയിലേക്ക് കടന്നെന്നോ അവിടെ ചെന്നെന്നോ ഉള്ളതിന് യാതൊരു തെളിവുകളുമില്ലെന്ന് മെറ്റ് കൗണ്ടര്‍ ടെററിസം കമാന്‍ഡര്‍ റിച്ചര്‍ഡ് വാല്‍ടണ്‍ പറഞ്ഞു. അവര്‍ സിറിയയിലേക്ക് കടന്നിരിക്കാം എന്നൊരു അനുമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല