സ്വയം പ്രഖ്യാപിത ദൈവം രാധേ മായുടെ പ്രസക്തി കടല്‍ കടന്നു. ബ്രിട്ടണില്‍ ഇരുന്ന് ഈ വാര്‍ത്ത വായിക്കുന്ന നിങ്ങള്‍ക്കും രാധേ മാ ആരാണെന്ന് അറിയാന്‍ ഗൂഗിള്‍ ചെയ്യേണ്ട അവസ്ഥ ഇല്ല. ആ ഖ്യാതിയായിരിക്കണം ബ്രിട്ട്ണി സ്പിയേഴ്‌സിന്റെ ചെവിയിലെത്തിയതും. എന്താണെങ്കിലും ബ്രിട്ട്ണി സ്പിയേഴ്‌സ് ഇപ്പോള്‍ ട്വിറ്ററില്‍ രാധേ മാ ഭക്ത് എന്നൊരു അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ബ്രിട്ട്ണി സ്പിയേഴ്‌സ് രാധേ മാ ഭക്തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നത് എന്നത് ഫെയ്‌സ്ബുക്കും ട്വിറ്ററും കഴിഞ്ഞ കുറേ മണിക്കൂറുകളായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. എന്നാല്‍, ഈ സമസ്യക്കൊരു ഉത്തരം എവിടെ നിന്നും കിട്ടിയിട്ടില്ല.
ബ്രിട്ട്ണി സ്പിയേഴ്‌സ് ഭക്തന്‍ തന്നെ ഇപ്പോള്‍ അത്ഭുതപ്പെടുകയാണ്. തന്നെ എല്ലാവരും കൂടെ ഫെയ്മസാക്കിയെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് വയറലാക്കിയെന്നും രാധേ മാ ഭക്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെ എന്തിനാണ് ബ്രിട്ട്ണി സ്പിയേഴ്‌സ് ഫോളോ ചെയ്യുന്നതെന്ന നിര്‍ണായകമായ ചോദ്യം രാധേ മാ ഭക്തും ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് രാധേ മാ ഭക്ത് വിവാദ നായികയായി മാറിയത്. അവരുടെ ബിക്കിനി ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വയറലായതും സ്ത്രീധനവുമായി ബന്ധപ്പെട്ട ചില അവിശുദ്ധ കഥകള്‍ വാര്‍ത്തയായതുമാണ് രാധേമായ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കി കൊടുത്തത്.
lo, just got to know that real @britneyspears is following me. Another Raadhe Ma fan?
— Radhe Maa Bhakt (@manojnayak) August 20, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല