ലണ്ടന്‍ : വെളളിയാഴ്ച നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ്ണമെഡല്‍ കൂടി നേടി ബ്രിട്ടന്‍ കരുത്തു തെളിയിച്ചു. ഇതോടെ ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. സൈക്ലിംഗില്‍ വിക്ടോറിയ പെന്‍ഡെല്‍ടണും റോവിങ്ങില്‍ കാതറിന്‍ ഗ്രേഞ്ജര്‍, അന്നാ വാട്കിന്‍സ് സ്ഖ്യം, പുരുഷ വിഭാഗം സൈക്ലിംഗ് ടീം എന്നിവരാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമെഡലിന് അര്‍ഹരായത്. ഇതോടെ ബ്രി്ട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം എട്ടായി. എട്ട് സ്വര്‍ണ്ണം, ആറ് വെളളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് കണക്ക്. പുരുഷ വിഭാഗം റോവിങ്ങി(ഡബിള്‍സ്)ല്‍ ബ്രിട്ടന്റെ ജോര്‍ജജ്് നാഷ്, വില്യം സാത്ച് സഖ്യവും റോവിങ്ങ് (സിംഗിള്‍സ്)ല്‍ അലന്‍ കാംബെല്ലും വെങ്കലം നേടി. വിനിതാ വിഭാഗം ജൂഡോ(78 കിലോ)യില്‍ കരീന ബ്രയാന്ത് വെങ്കലം നേടി.
ട്രാക്കിലും ഫീല്‍ഡിലും മികച്ച പ്രകടനമാണ് കഴിഞ്ഞദിവസം ബ്രട്ടീഷ് താരങ്ങള്‍ കാഴ്ച വെച്ചത്. അത്‌ലറ്റിക്‌സില്‍ ബ്രിട്ടന്റെ മെഡല്‍ പ്രതീക്ഷയായ ഹെപ്ടാതലണ്‍ താരം ജെസീക്ക ഇന്നിസ് തന്റെ കുതിപ്പ് തുടങ്ങി കഴിഞ്ഞു. ഇന്നലത്തെ നേട്ടത്തൊടെ രാജ്യമെങ്ങും ഒളിമ്പിക് ജ്വരം പടര്‍ന്നു തുടങ്ങിയിരിക്കുന്നു. മാന്ദ്യത്തിലായിരിക്കുന്ന യുകെ സമ്പദ് വ്യവ്‌സഥക്ക് സന്തോഷം പകര്‍ന്നുകൊണ്ട് അവസാന നിമിഷം ടിക്കറ്റിനായി 2.5 മില്യണ്‍ ആളുകളാണ് സംഘാടകരെ സമീപിച്ചത്. ബ്രിട്ടന്റെ കുതിപ്പ് സമ്പദ് വ്യവസ്ഥക്ക് 17 ബില്യണ്‍ അധികമായി സംഭാവന ചെയ്യുമെന്നാണ് കരുതുന്നത്.
ചരിത്ര നേട്ടത്തെ തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് ടീമിനെ കിഴക്കന്‍ ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലുളള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സന്ദര്‍ശിച്ചു. രാജ്യം മുഴുവന്‍ ടീമിന് സപ്പോര്‍ട്ടായിട്ടുണ്ടെന്നും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീമിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
മെഡല്‍ പ്രതീക്ഷയുമായി നിരവധി താരങ്ങളാണ് ഇന്ന് ട്രാക്കിലും ഫീല്‍ഡിലും ബ്രിട്ടനെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത്. ഇന്ന് മത്സരിക്കുന്നവരില്‍ സൈക്ലിംഗ് വനിതാ ടീം, ട്രയാത്‌ലറ്റ് ഹെലന്‍ ജെന്‍കിന്‍സ്, പുരുഷവിഭാംഗം റോവിങ്ങ് കോക്‌സ്‌ലസ്സ് ഫോര്‍ ടീം, ഹെപ്ടാതലണ്‍ താരം ജെസീക്ക ഇന്നിസ് എന്നിവര്‍ സ്വര്‍ണ്ണം പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ നടന്ന പുരുഷവിഭാഗം ടെന്നീസ് സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ സെര്‍ബിയയുടെ നോവാക് ഡോക്യേവിച്ചിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. ഫൈനലില്‍ റോജര്‍ ഫെഡറര്‍ ആണ് മുറേയുടെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല