സ്വന്തം ലേഖകൻ: യുകെയിൽ സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ്. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെല്‍ സ്‌ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാന്‍ പുതിയ മന്ത്രിതല ടാക്‌സ്‌ഫോഴ്‌സിനെയും ഒരുക്കും.
ബ്രിട്ടീഷ് ജോലിക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് സ്‌ട്രൈഡ് സ്ഥാപനങ്ങളോട് ആവശ്യപ്പെടുക. ‘യുകെയില്‍ തന്നെ മികച്ച ആളുകള്‍ ഉള്ളപ്പോള്‍ വിദേശത്ത് നിന്നുള്ള ജോലിക്കാരെ ആശ്രയിക്കുകയാണ് നമ്മള്‍. ഇത് ശരിയാക്കുകയാണ് ലക്ഷ്യം. ഹോം സെക്രട്ടറി നടപ്പാക്കിയ പുതിയ വീസ നിയമങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രവേശിച്ച 300,000 പേര്‍ക്ക് ഇത് തുടര്‍ന്ന് സാധ്യമാകില്ല’, അദ്ദേഹം പറയുന്നു.
ഇത് മൈഗ്രേഷനെ ആശ്രയിച്ച പല മേഖലകള്‍ക്കും റിക്രൂട്ട്‌മെന്റ് വെല്ലുവിളി ഉയര്‍ത്തും. ഇത് ആഭ്യന്തരമായി ലഭ്യമായ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവസരവുമാണ്. ജോബ്‌സെന്റര്‍ ടീമുകള്‍ ശരിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സഹായിക്കും, വര്‍ക്ക് & പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. കുടിയേറ്റ സമൂഹത്തിനു ആശങ്ക സമ്മാനിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല