1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് സര്‍വേ ഫലം.ലണ്ടനിലെ ആന്കിസ് റീഡ്‌ എന്ന എജെന്സി നടത്തിയ സര്‍വേയിലാണ് തകര്‍ന്നടിയുന്ന യൂറോപ്പില്‍ നിന്നും ബ്രിട്ടന്‍ പുറത്തു വരണമെന്ന് 49 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
നാലിലോരാള്‍ മാത്രമാണ് ബ്രിട്ടന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചത്.ബ്രിട്ടനിലെ തൊഴിലുകളില്‍ ഭൂരിപക്ഷവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ കരസ്ഥമാക്കുന്നു എന്ന റിപ്പോര്‍ട്ട് പുഅത് വന്നതിനു പിന്നാലെയാണ് ഈ സര്‍വേ ഫലവും പുറത്തു വന്നിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ക്കും ബ്രിട്ടന്‍ യൂറോപ്പില്‍ തുടരുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന അഭിപ്രായമാണുള്ളത്. 81 ശതമാനം ആളുകളും ബ്രിട്ടന്‍റെ കറന്‍സി യൂറോ ആക്കുന്നതിനോട് എതിര്‍ത്തു.സര്‍വേ ഫലം പുറത്തു വന്നതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവെന്ന് യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ പറഞ്ഞു.

അംഗ രാഷ്ടങ്ങളായ അയര്‍ലണ്ട്,ഗ്രീസ്,പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക തകര്‍ച്ചയില്‍ സഹായിക്കാന്‍ ബ്രിട്ടന്‍ വന്‍ തോതില്‍ പണമൊഴുക്കിയിരുന്നു.തുടര്‍ച്ചയായി സഹായിച്ചിട്ടും ഈ രാജ്യങ്ങള്‍ക്ക് കര കയറാന്‍ സാധിക്കാത്തത് യൂറോപ്യന്‍ യൂണിയന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.യൂറോപ്യന്‍ യൂണിയന് ബ്രിട്ടന്‍റെ മേല്‍ ഉള്ള അധികാരം കുറയ്ക്കണമെന്ന് അടുത്തിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.