യുകെയിലെ മൂന്നില്‍ ഒന്ന് കുടുംബങ്ങള്‍ക്കും പരസ്യങ്ങളിലൂടെ വാഗ്ദാനം ചെയ്ത ബ്രോഡ്ബാന്‍ഡ് സ്പീഡ് ലഭിക്കുന്നില്ല. കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ വിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. പരമാവധി വേഗത എന്ന് പരസ്യം ചെയ്ത് കണ്ട ഉത്പന്നം വാങ്ങിയത് 15.4 മില്യണ്‍ കുടുംബങ്ങളാണ്.
ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഉള്ളതുപോലെ സേവന ദാതാവിന്റെ സേവനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള സംവിധാനം യുകെയില്‍ ലഭ്യമാണ്. എന്നാല്‍, വിച്ച് പറയുന്നത് – ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നാണ്.
ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്ത ആളുകളില്‍ 17 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കമ്പനി പറഞ്ഞ സ്പീഡ് ലഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റൂറല്‍ ഏരിയകളിലെ 98 ശതമാനം വീടുകളിലും കമ്പനി പറയുന്ന സ്പീഡ് ലഭിക്കുന്നില്ല.
യുകെയില്‍ നിലവിലുള്ള നിയമം അനുസരിച്ച് ഒരു കമ്പനിക്ക് പരമാവധി വേഗത എന്ന് പരസ്യം ചെയ്യണമെങ്കില്‍ കണക്ഷന്‍ എടുത്ത പത്ത് ശതമാനം ആളുകള്‍ക്കെങ്കിലും പറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗതയുണ്ടായിരിക്കണം. എന്നാല്‍, മിക്ക കമ്പനികള്‍ക്കും ഇത് പോലും നേടാന്‍ സാധിക്കുന്നില്ലെന്നാണ് വിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല