ബ്രോംലി: യു കെ യിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ശിങ്ങാമിലേക്ക് ലണ്ടനിലെ ബ്രോംലി കേന്ദ്രീകരിച്ചു നിവസിക്കുന്ന മലയാളികള്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം മരിയഭക്തി സാന്ദ്രമായി. പ്രമുഖ പ്രേഷിത പ്രസിദ്ധീകരണമായ അസ്സീസ്സി മാസികയുടെ യു കെ യിലെ പ്രതിനിധിയും , ഇടവകയിലെ അജപാലക ഇടയനുമായ ഫാ സജി പിണക്കാട്ട് കാപുചിന്‍ നേതൃത്വം നല്കിയ തീര്‍ത്ഥാടനം മരിയ ഭക്തി നിറവില്‍ തീര്‍ത്ഥാടകര്‍ക്ക് നവ്യ അനുഭവമായി.
റോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ആര് സി സ്ലിപ്പര്‍ ചാപ്പലില്‍ ഇരുന്നു പ്രാര്‍ത്തിക്കുന്നതിനും , ധ്യാന ശകലങ്ങള്‍ ചിന്തിക്കുന്നതിനും, പരിശുദ്ധ അമ്മയുടെ കൃപ നേടുന്നതിനും, മരിയ പ്രഘോഷണമാക്കി ഈ അനര്‍ഘ നിമിഷങ്ങളെ മാറ്റുവാനും കഴിഞ്ഞതിന്റെ ആല്മ സന്തോഷത്തിലാണ് ബ്രോംലിയിലെ മാതൃ ഭക്തര്‍.
തീര്‍ത്ഥാടക സഹകാരി സിസ്റ്റര്‍ ഫില്സിയുടെ നേതൃത്വത്തില്‍ മാതൃ വണക്കത്തിന്റെ പ്രതീകമായ പരിശുദ്ധ ജപമാല ഭക്തി പുരസ്സരം എത്തിച്ചു സമാരംഭിച്ച തീര്‍ത്ഥാടനത്തില്‍ സജി അച്ചന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ ബലിയും, നൊവേനയും സമര്‍പ്പിച്ചു. മാതാവിന്റെ അത്ഭുത മാധ്യസ്ഥ കേന്ദ്രവും, മുന്‍കാലത്ത് തീര്‍ത്ഥാടക വീഥിയില്‍ നഗ്ന പാദരായി നടക്കേണ്ടതിനായി, പാദ രക്ഷകള്‍ ഊരിവെച്ചിരുന്ന ഇടവുമായ സ്ലിപ്പര്‍ ചാപ്പലില്‍, മാതൃ സ്നേഹ സാമീപ്യം നുകരുവാന്‍ കഴിഞ്ഞതായി ബ്രോംലി മലയാളികള്‍ പറഞ്ഞു.
തങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പള്ളിയുടെ മുമ്പില്‍ വെച്ച് എടുക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ പുണ്യ കേന്ദ്രത്തില്‍ വന്നതിന്റെ ഓര്‍മ്മക്കായി വാല്ഷിങ്ങാം മാതാവിന്റെ ഒരു തിരു രൂപം കൂടി ഉണ്ടായിരുന്നെങ്കില്‍ എത്രയോ അനുഗ്രഹീതമായേനെ എന്ന് പറഞ്ഞു നില്ക്കുമ്പോള് അവിചാരിതമായി ഒരു കന്യാസ്ത്രീ വല്സിങ്ങാം മാതാവിന്റെ തിരു സ്വരൂപവുമായി അതുവഴി വരുകയും അടുത്തു വന്നു രൂപം ഫോട്ടോ എടുക്കാനായി നല്‍കുകയും അങ്ങിനെ നിനച്ചിരിക്കാതെ തന്നെ തങ്ങളുടെ ഇംഗിത സാഫല്യം നേടാന്‍ അനുഗ്രഹീത സുവര്‍ണ്ണ അവസരം ലഭിച്ചത് മാതാവിന്റെ ശക്തമായ സാനിദ്ധ്യമായും, പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന അമ്മയാനെന്നുള്ള തികഞ്ഞ അത്ഭുത അനുഭവ സാക്ഷ്യം നേടാനായതിലും ഏറെ മരിയഭക്തി തീക്ഷണരായിട്ടാണ് ബ്രോംലിക്കാര് പള്ളിയില്‍ നിന്നും തിരിച്ചത്.
മരിയ ഭക്തി തീക്ഷണത വര്‍ദ്ധിപ്പിച്ച ബ്രോംലി മലയാളീസിന്റെ തീര്‍ത്ഥാടനത്തിനു ഡെന്നി, ജീസണ്‍ , സന്തോഷ്, ഷാജി, ബിനു എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല