അമേരിക്കയിലെയെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് ജഡ്ജി വെസ് ലി ബ്രൌണ്‍ നൂറ്റിനാലാം വയസില്‍ നിര്യതനായി. ജനുവരി 23ന് (തിങ്കള്‍) മരണം സംഭവിച്ചെങ്കിലും വൈകിയാണ് വെസ് ലി ബ്രൌണിന്റെ ലൊക്ളാര്ക് നനീറ്റ ടര്‍ണര്‍ വിവരം പത്രങ്ങള്‍ക്കു നല്‍കിയത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി 1962-ലാണ് ഫെഡറല്‍ ഡിസ്ട്രിക്ട് ജഡ്ജിയായി ബ്രൌണിന് നിയമനം നല്‍കിയത്. മരിക്കുന്നതിന് ഒരു മാസം മുമ്പുവരെ കൃത്യമായി രാവിലെ കോടതിയില്‍ എത്തി കേസുകള്‍ കേട്ടിരുന്ന ബ്രൌണ്‍ രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴും കോടതിയില്‍നിന്നും കൊണ്ടുവന്നിരുന്ന ഫയലുകള്‍ പഠിച്ചു വിധി എഴുതിയിരുന്നതായി സഹപ്രവര്‍ത്തകനും യുഎസ് ഡിസ്ട്രിക്ട് ജഡ്ജിയുമായ തോമസ് മാര്‍ട്ടന്‍ പറഞ്ഞു.
1979ല്‍ സീനിയര്‍ പദവിയില്‍ എത്തി ഭാഗീകമായി റിട്ടയര്മെന്റിനടുത്തുവെങ്കിലും തുടര്‍ന്നും ദശാബ്ദങ്ങളായി ചെയ്തിരുന്ന ജോലി തുടരുന്നതിനാണ് വെസ്ലി ബ്രൌണ്‍ തീരുമാനിച്ചത്. ഞാന്‍ ഇതിനെ ഒരു പൊതുജന സേവനമായി കാണുന്ന ഈ സേവനത്തിലൂടെ ജീവിതത്തിന് അര്‍ഥം കണ്ടെത്തുവാനാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് അഭിമുഖത്തില്‍ ബ്രൌണ്‍ പറഞ്ഞു.
1977ല്‍ 104-ാമത്തെ വയസില്‍ നിര്യാതനായ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍ ജഡ്ജി ജോസഫ് വുഡ്നറായിരുന്നു ഏറ്റവും കൂടുതല്‍ സര്‍വീസുള്ള ജഡ്ജി എന്ന പദവി ഇതിനുമുമ്പ് അലങ്കരിച്ചിരുന്നത്. വെസ്ലി ബ്രൌണിന്റെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖ ന്യായാധിപന്മാര് അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല