1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: ദ്വീപു രാഷ്ട്രമായ ബ്രൂണെയില്‍ സുല്‍ത്താന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു, ക്രിസ്മസ് ആഘോഷം ദ്വീപിലെ മുസ്ലീങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് വാദം. ദക്ഷിണ ചൈന കടലിലെ ദ്വീപു രാഷ്ട്രമായ ബ്രൂണെയില്‍ ക്രിസ്തുമസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിച്ച് ക്രിസ്തുമസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി 20,000 യു.എസ് ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് ബ്രൂണെ സുല്‍ത്താന്‍ ഹസ്സല്‍ ബോല്‍ക്കിയാണ് അറിയിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായതിനാല്‍ ക്രിസ്തുമസ് ആഘോഷം മുസ്ലിം ജനവിഭാഗവുമായി പ്രശ്‌നമുണ്ടാകുമെന്നതിനാലാണ് ബ്രൂണെയില്‍ ക്രിസ്തുമസ് നിരോധിച്ചത്.

ക്രൈസ്തവര്‍ക്ക് ആഘോഷങ്ങള്‍ നടത്താം. എന്നാല്‍ ഇത് വീട്ടില്‍ മാത്രമാകണം. കൂടാതെ അധികാരികളെ അറിയിക്കുകയും വേണം. കഴിഞ്ഞ വര്‍ഷവും ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരുന്നു.
ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി വീടിന് പുറത്ത് അലങ്കാരങ്ങള്‍ പാടില്ല. സാന്താക്ലോസ് തൊപ്പിയും ആശംസകള്‍ അടങ്ങിയ ബാനറുകളും പൊതുമധ്യത്തില്‍ വയ്ക്കാനാകില്ല. ഫലത്തില്‍ ഇത് ക്രിസ്മസ് തന്നെ നിരോധിക്കുന്നതിന്‍ തുല്യമാണെന്നാണ് വിമര്‍ശകരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.