സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍. യുഎസ് സംഗീതലോകത്തെ പ്രവണതകളെ പൊളിച്ചടുക്കിയ ഗ്രാമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ആറിനങ്ങളിലും പുരസ്‌കാരം നേടിയാണ് ബ്രൂണോ മാര്‍സ് താരമായത്.
’24കെ മാജിക്കി’നു മികച്ച ആല്‍ബം, റെക്കോഡ് പുരസ്‌കാരങ്ങളും ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്കി’നു സോങ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഉള്‍പ്പെടെയാണ് മാര്‍സ് ആറു ഗ്രാമികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം വന്‍ഹിറ്റായിരുന്ന ഡാഡി യാങ്കിയുടെ ‘ഡെസ്പാസിറ്റോ’യെ പിന്തള്ളിയാണു മാര്‍സിന്റെ റെക്കോര്‍ഡ് നേട്ടം.
കഴിഞ്ഞ വര്‍ഷം, മികച്ച ആല്‍ബത്തിനുള്ള ഗ്രാമിയില്‍ ബിയോണ്‍സിനെ അഡേല്‍ അട്ടിമറിച്ചതുമായാണ് ആരാധകര്‍ മാര്‍സിന്റെ നേട്ടത്തെ താരതമ്യം ചെയ്യുന്നത്. മികച്ച ആല്‍ബം വിഭാഗത്തില്‍ ഇത്തവണ നാമനിര്‍ദേശം ലഭിച്ചവരില്‍ വെളുത്തവര്‍ഗക്കാരായ ഗായകരില്ലെന്നതും ഇത്തവണത്തെ ഗ്രാമിയുടെ സവിശേഷതയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല