ലണ്ടന്‍ : നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്‌സ് ബ്രവിക്കിന് 21 വര്‍ഷം തടവ്. കൂടുതല്‍ ആള്‍ക്കാരെ കൊല്ലതിരുന്നതിന് കൊലയാളിയായ ആന്‍ഡേഴ്‌സ് ബ്രവിക് രാജ്യത്തെ ദേശീയവാദികളോട് മാപ്പ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ എഴുപത്തിയേഴ് പേരെ കൊന്നതിന് ഓസ്ലോയിലെ അഞ്ചംഗ ജഡ്ജ് പാനല്‍ ബ്രവികിന് 21 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. വിധിയോട് പ്രതികരിക്കവേയാണ് ബ്രവിക് കൂടുതല്‍ ആള്‍ക്കാരെ കൊല്ലാതിരുന്നതിന് മാപ്പ് ചോദിച്ചത്. രാജ്യത്തെ ഇസ്ലാമികവത്കരിക്കുന്നതിന് തടയാന്‍ ഇത്തരമൊരു കൂട്ടക്കൊല ആവശ്യമായിരുന്നുവെന്നാണ് ബ്രവിക് പറഞ്ഞത്.
ജഡ്ജിമാരുടെ അനുചിതമായ വിധിയെ താന്‍ ആംഗീകരിക്കുന്നില്ലെന്നും എന്നാല്‍ വിധിയ്‌ക്കെതിരേ അപ്പീല്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രവിക് പറഞ്ഞു. തന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ച എല്ലാ ദേശീയവാദികളോടും താന്‍ മാപ്പ് ചോദിക്കുന്നതായും ബ്രവിക് കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിനും ഒപ്പം കരുതിക്കൂട്ടിയുളള കൊലപാതകത്തിനുമാണ് ബ്രവിക്കിനെ ശിക്ഷിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹമുളള ജയിലിലാണ് ബ്രവിക്കിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഓസ്ലോയിലെ നിയമം അനുസരിച്ച് 21 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയായാലും ബ്രവിക്കിന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. ശിക്ഷ പൂര്‍ത്തിയാകുന്ന മുറക്ക് അഞ്ചുവര്‍ഷം വീതം വീണ്ടും ശിക്ഷ കൂട്ടുകയാണ് ചെയ്യുന്നത്.
എന്നാല്‍ ബ്രവിക് ഒരു മാനസിക രോഗിയല്ലന്നാണ് ബ്രവികിനെ ചോദ്യം ചെയ്തവരുടെ അഭിപ്രായം. പോലീസിന്റെ ചോദ്യംചെയ്യലിനോട് ബ്രവിക് പൂര്‍ണ്ണമായും സഹകരിച്ചെന്നും സാധാരണ മാനസിക രോഗികള്‍ പ്രകടിപ്പിക്കാറുളള ആക്രമ വാസന ബ്രവിക് പ്രകടിപ്പിച്ചില്ലെന്നും പോലീസ് അറിയിച്ചു. സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പടയാളിയായിട്ടാണ് ബ്രവിക് സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ നോര്‍വേയ്ക്ക് പുറത്തുളള രാജ്യങ്ങളിലെ ശിക്ഷ കണക്കാക്കുമ്പോള്‍ ബ്രവികിന് ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്. നോര്‍വീജിയന്‍ നിയമം അനുസരിച്ച് ഒരാള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 21 വര്‍ഷമാണ്. അപകടകാരികളായ കുറ്റവാളികള്‍ക്ക് ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്്ക്ക് വീണ്ടും ശിക്ഷ നല്‍കാവുന്നതാണ്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ബ്രവിക്കിന്റെ ശിക്ഷയെ സ്വാഗതം ചെയ്തു. നാല്പത് ദിവസത്തെ വിചാരണയാണ് ബ്രവിക്കിന് നേരിടേണ്ടി വന്നത്. കോടതി ചെലവുകള്‍ക്കായി മൊത്തം ഏഴ് മില്യണ്‍ പൗണ്ട് ചെലവായി. പ്രധാനമന്ത്രിയുടെ ഓഫീസിന് വെളിയില്‍ ബ്രവിക്ക് സ്ഥാപിച്ച ബോംബ് പൊട്ടി കഴിഞ്ഞവര്‍ഷം എട്ടുപേര്‍ മരിച്ചിരുന്നു. ബോംബ് സ്‌ഫോടനത്തിന് ശേഷം ഉട്ടോയ ദ്വീപില്‍ ബ്രവിക് നടത്തിയ വെടിവെയ്പില്‍ 69 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല