സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് ബിഎസ്എന്‍എല്ലിന്റെ റെവന്യൂ റിക്കവറി നോട്ടീസ്, ഫോണ്‍ ബില്ലില്‍ കുടിശിക വരുത്തിയെന്ന് ആരോപണം. 1029 രൂപ കുടിശിക വരുത്തിയതിന് അബ്ദുള്‍ കലാമിന്റെ ഭൂസ്വത്തും ജംഗമ വസ്തുക്കളും ജപ്തി ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
രാഷ്ട്രപതിയായി പദവിയില്‍ ഉള്ളപ്പോഴും അതിന് ശേഷവും തിരുവനന്തപുരത്ത് എത്തിയാല്‍ എപിജെ അബ്ദുള്‍ കലാം തങ്ങിയിരുന്നത് രാജ്ഭവന് സമീപമുള്ള അനന്തപുരി സ്യൂട്ടിലാണ്. രാഷ്ട്രപതിയുടെ കാലാവധിയ്ക്ക് ശേഷമെടുത്ത ടെലിഫോണിന്റെ ബില്ലാണ് കുടിശികയായത്. പലതവണ നോട്ടീസ് അയച്ചിട്ടും ബില്ല് അടച്ചില്ലെന്ന കാരണം കാട്ടിയാണ് തുടര്‍ നടപടികളിലേയ്ക്ക് നീങ്ങാന്‍ ബിഎസ് എന്‍എല്‍ തീരുമാനിച്ചത്.
റവന്യൂ റിക്കവറി തഹസില്‍ദാരെ ജപ്തി നടപടികള്‍ക്ക് ചുമതലപ്പെടുത്തിയെന്നും ബിഎസ്എന്‍എല്‍ പറയുന്നു.
തിരുവനന്തപുരത്ത് ബിഎസ്എന്‍എല്ലിന്റെ മേളയില്‍ പങ്കെടുത്ത് ബില്‍ കുടിശിക തീര്‍ക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു. ആളറിയാതെയാണോ ബിഎസ്എന്‍എല്‍ ഇത്തരമൊരു നോട്ടീസ് അയച്ചതെന്ന് വ്യക്തമല്ല. അബ്ദുള്‍ കലാമിന്റെ കുംടുംബാംഗങ്ങളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല