സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. സാറ്റലൈറ്റ് ഫോണ്‍ സേവനം പൊതുജനങ്ങള്‍ക്ക് 2019 മുതല്‍ ലഭ്യമാക്കാനാണ് ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അപേക്ഷ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിച്ചതായും 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കി.
നിലവില്‍ സൈന്യം, പൊലീസ്, റെയില്‍വേ, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവക്ക് ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നത്. മിനിറ്റിന് 30 മുതല്‍ 35 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്ന നിരക്ക്. പൊതുജനങ്ങളിലേക്ക് എത്തുമ്പോള്‍ ഫോണിന്റെ വലുപ്പം മൊബൈല്‍ ഫോണിന്റേതിന് ആനുപാതികമാക്കാനും നീക്കമുണ്ട്.
മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് ഏത് സ്ഥലത്തും എത്ര ഉയരത്തിലും വ്യക്തതയോടെ ആശയ വിനിമയം നടത്താനാവും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മെച്ചം. 37,000 കിലോമീറ്റര്‍ ദൂരെയുള്ള ഉപഗ്രഹം വഴി പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഭൂമിയില്‍ എവിടെയും വ്യക്തമായ സിഗ്‌നല്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല