ബ്രിട്ടീഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ബിടി നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചു. വിപണിയില്‍നിന്നു് 6.27 ബില്യണ്‍ പൗണ്ട് ലാഭം ലഭിച്ചെന്ന സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബിടി നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്തംബര്‍ മുതല്‍ നിലവിലെ നിരക്കുകളില്‍ 6.9 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്യണ്‍ ഉപയോക്താക്കള്‍ ഇത് മൂലം ബാധിക്കപ്പെടുമെന്നാണ് ആദ്യ വിപണി വിലയിരുത്തലുകള്‍.
കോള്‍ നിരക്കുകള്‍, ലൈന്‍ റെന്റല്‍ എന്നിവയിലാണ് കമ്പനി ഇപ്പോള്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 80 ശതമാനം കോളുകളും ഏതെങ്കിലുമൊക്കെ പാക്കേജില്‍പ്പെടുത്തി ഉപയോക്താക്കള്‍ സൗജന്യമായാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് നിരക്ക് വര്‍ദ്ധനവ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. കോള്‍ നിരക്കുകള്‍ക്ക് പുറമെ ബിടി ബ്രോഡ്ബാന്‍ഡ് നിരക്കിലും വര്‍ദ്ധനവ് വരുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല