സ്വന്തം ലേഖകന്‍: വഴുതനങ്ങക്കും പരുത്തിയ്ക്കും പുറകെ ജനിതക മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലെ നെല്‍പ്പാടങ്ങളിലും വീശിത്തുടങ്ങിന്നു. ജനിതക മാറ്റം വരുത്തിയ സ്വര്‍ണ അരിയുമായെത്തുകയാണ് ആഗോള ഭീമനായ മൊന്‍സാന്റോ. കുട്ടികളില്‍ ജന്മനാ കണ്ടുവരുന്ന വിറ്റാമിന്‍ എയുടെകുറവു മൂലമുണ്ടാകുന്ന അന്ധത ചെറുക്കാനെന്ന വാദവുമായാണ് പുതിയ അരിയുടെ രംഗപ്രവേശം.
നേരത്തെ ജനിതക മാറ്റം വരുത്തിയ വഴുതനങ്ങക്കും പരുത്തിക്കും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.സ്വര്‍ണ അരിയില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോറ്റിന്‍ എന്ന ഘടകം കുട്ടികളില്‍ വിറ്റാമിന്‍ എയുടെ കുറവ് നികത്തുമെന്ന പ്രചാരണം ഇത്തരം എതിര്‍പ്പുകളെ പ്രതിരോധിക്കാനാണെന്ന് കരുതുന്നു.
ചൈനയിലും മറ്റും കുത്തകകള്‍ സുവര്‍ണ അരിയുടെ പ്രചാരണം നടത്താന്‍ ശ്രമിച്ചെങ്കിലും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസിന്റെ എതിര്‍പ്പു മൂലം പൂര്‍ണമായി വിജയിച്ചില്ലെന്ന് ഗ്രീന്‍പീസ് പ്രവര്‍ത്തകന്‍ ഡോ പാട്രിക് മൂര്‍ പറഞ്ഞു. മൂന്നാം ലോക രാജ്യങ്ങളാണ് ഫിലിപ്പീന്‍സിലും ബംഗ്ലാദേശിലുമാണ് സുവര്‍ണ അരിയുടെ ഫീല്‍ഡ് ട്രയലുകള്‍ നടന്നിട്ടുള്ളത്.
എന്നാല്‍ മോഡി സര്‍ക്കാര്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കുമെന്ന് പ്രഖ്യാപിച്ചത് അനുകൂലമാക്കാനാണ് കുത്തകകളുടെ ശ്രമം. ഏഴോളം ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് ഫീല്‍ഡ് ട്രയല്‍ അനുമതി ലഭിച്ചത് ഇതിനു തെളിവാണെന്ന് പാട്രിക് മൂര്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ഗൂഢാലോചന
ബീറ്റാ കരോട്ടിന്റെ പേരു പറഞ്ഞ് സുവര്‍ണ അരിക്ക് പ്രചാരം കൊടുക്കാന്‍ ശ്രമിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളുടെ തന്ത്രമാണെന്ന് പരിസ്ഥിതി സംഘടനയായ തണലിന്റെ പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ പറയുന്നു. ബീറ്റാ കരോട്ടിന്‍ അടങ്ങിയ പപ്പായ, മുരിങ്ങ, കറിവേപ്പില എന്നിവയാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ഭക്ഷണം. സുവര്‍ണ അരിയില്‍ ഉള്ളതിനെക്കാള്‍ ബീറ്റ കരോറ്റിന്‍ ഇവയിലുണ്ട്.
റൈസ് ബെല്‍റ്റ് എന്നറിയപ്പെടുന്ന ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് അരി ജന്‍മെടുത്തത്. അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു വിളയുടെ ജന്മദേശത്ത് ജനിതകമാറ്റം വരുത്തിയ വിളകള്‍ പരീക്ഷിക്കാന്‍ നിരോധനമുണ്ട്. മാത്രമല്ല സുവര്‍ണ അരിയുടെ വരവ് ഇന്ത്യയില്‍ ലഭ്യമായ ഒന്നര ലക്ഷത്തിലധികം അരി ഇനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല