ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എലിസബത്ത് രാജ്ഞിക്ക് കൊട്ടാരം ഒഴിഞ്ഞു കൊടുക്കേണ്ടി വരും. 150 മില്യണ്‍ പൗണ്ടിന്റെ അറ്റകുറ്റപ്പണിയാണ് കൊട്ടാരത്തിനായി പദ്ധതിയിട്ടിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രൗഡി അതേപടി നിലനിര്‍ത്തുന്നതിനായി അറ്റകുറ്റപ്പണികള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.
രാജ്ഞി അധികാരത്തിലേറിയ 1952 മുതല്‍ ഇതുവരെ കൊട്ടാരത്തില്‍ അലങ്കാരപ്പണികള്‍ ഒന്നും നടത്തിയിട്ടില്ല.
89 വയസ്സുകാരിയായ രാജ്ഞി ഒരു വര്‍ഷത്തിന്റെ മൂന്നില്‍ ഒരു ഭാഗം ചെലവഴിക്കുന്നത് ഇവിടെയാണ്. ലണ്ടനിലെ രാജ്ഞിയുടെ ഔദ്യോഗിക വസതിയായിട്ടാണ് ബക്കിംഗ്ഹാമിനെ കണക്കാക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ഇവന്റുകള്‍ നടക്കുന്നത് ബക്കിംഗ്ഹാമിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല