ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വാര്‍ഷിക ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്ന നടപടിക്രമം അവസാനിപ്പിക്കും. അതിനു പകരമായി ഡിജിറ്റല്‍ ടാക്‌സ് റിട്ടേണ്‍സ് പദ്ധതി അവതരിപ്പിക്കും. എഴുതി തയാറാക്കി സമര്‍പ്പിക്കുന്ന വരവു ചിലവ് പ്രസ്താവനയ്ക്ക് പകരമായി ഓണ്‍ലൈനില്‍ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ടാക്‌സ് അക്കൗണ്ട്‌സ്.
ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടിന് സമാനമായ രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഓരോ വ്യക്തികളും അടയ്ക്കാനുള്ള നികുതി എത്രയാണെന്നും അടച്ചത് എത്രയാണെന്നുമുള്ള കണക്കുകള്‍ ഇതിലുണ്ടായിരിക്കും.
നേരത്തെ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനായി മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയമെടുക്കുമായിരുന്നെങ്കില്‍ ഇനി അത് പത്ത് മിനിറ്റില്‍ കൂടുതല്‍ എടുക്കില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഏത് സമയത്തും എവിടെ വെച്ചും നികുതികള്‍ അടയ്ക്കാനുള്ള സൗകര്യവും ഈ അക്കൗണ്ട് ഏര്‍പ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിനസ്സുകാര്‍ക്കും മറ്റും നികുതി അടയ്ക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല.
മുന്‍പ് ചെയ്തിരുന്നത് പോലെ വരുമാനത്തിന്റെ ഡൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ ഇനി മുതല്‍ സമര്‍പ്പിക്കേണ്ടി വരില്ല. കാരണം പുതിയ ഡിജിറ്റല്‍ ടാക്‌സ് അക്കൗണ്ട് എംപ്ലോയറുമായിട്ടും, ബാങ്ക് അക്കൗണ്ടുമായിട്ടും, പെന്‍ഷനുമായിട്ടുമൊക്കെ ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇവിടെനിന്നൊക്കെ വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ട് തനിയെ അപ്‌ഡേറ്റാകും.
തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് പരമാവധി ജനകീയമാക്കാനാണ് ജോര്‍ജ് ഓസ്‌ബോണും ഡേവിഡ് കാമറൂണും ശ്രമിക്കുന്നത്. ബജറ്റിന് മുന്‍പ് തന്നെ ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനകള്‍ സര്‍ക്കാര്‍ തന്ന പല അവസരങ്ങളിലായി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല