1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2016

സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന്റെ തെറ്റു കണ്ടുപിടിക്കല്‍ പദ്ധതി, ഇതുവരെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 4.84 കോടി രൂപ. ഫേസ്ബുക്കിന്റെ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മിലുടെയാണ് ഇന്ത്യക്കാര്‍ പാരിതോഷികമായി 4.84 കോടി രൂപ നേടിയത്. സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന തെറ്റുകളായ ബഗുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പദ്ധതിയാണിത്.

ഇത്തരത്തില്‍ ബഗുകളെ കണ്ടുപിടിക്കുന്നവര്‍ക്ക് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും പ്രോഗ്രാമര്‍മാര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. ബഗ് ബൗണ്ടി പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഫേസ്ബുക്കില്‍ ഇത്തരം ‘ബഗ്’ റിപ്പോര്‍ട്ടിങ് നടത്തിയതിനാണ് ഇന്ത്യക്കാര്‍ ഇത്രയും തുക പാരിതോഷികമായി കൈപ്പറ്റിയത്.

2011 മുതലുള്ള കണക്കാണിത്. ബഗ് ബൗണ്ടി പദ്ധതിയുടെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ഫേസ്ബുക്കാണ്. 127 രാജ്യങ്ങളിലെ ഗവേഷകരും പ്രോഗ്രാമര്‍മാരുമാണ് ഫേസ്ബുക്കിനുവേണ്ടി ‘പ്രശ്‌നക്കാരായ’ സോഫ്റ്റുവെയറുകളെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്.
ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതിന്റെ ക്രെഡിറ്റും ഇന്ത്യക്കാര്‍ സ്വന്തമാക്കി.

ഇന്ത്യയില്‍നിന്ന് 205 പ്രോഗ്രാമാര്‍മാരാണ് ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടിയില്‍ പങ്കെടുത്തതെന്ന് പദ്ധതിയുടെ ടെക്‌നിക്കല്‍ മാനേജരായ ആഡം റുഡര്‍മാന്‍ പറഞ്ഞു. 5400 ഓളം റിപ്പോര്‍ട്ടുകള്‍ ആകെ ലഭിച്ചുവെങ്കിലും ശരിയായ 2400 എണ്ണത്തിനുമാത്രമാണ് പാരിതോഷികം നല്‍കിയത്.

800 ഓളം പേര്‍ പ്രതിഫലത്തിന് അര്‍ഹരായെന്നും ഓരോ വര്‍ഷവും പദ്ധതിയില്‍ പ്രോഗ്രാമര്‍മാരുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.