ലണ്ടന്‍ : നൂറ് വര്‍ഷമായി കത്തികൊണ്ടിരിക്കുന്ന ബള്‍ബ് അത്ഭുതമാകുന്നു. 1912 ജൂലൈമാസം നിര്‍മ്മിച്ച 230 വോള്‍ട്ടിന്റെ ഡിസി ഒസ്‌റാം ബള്‍ബാണ് നുറ്വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഫ്യൂസാകാതെ കത്തികൊണ്ടിരിക്കുന്നത്. ടൈറ്റാനിക് ദുരന്തം ഉണ്ടായി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ബള്‍ബ് നിര്‍മ്മിച്ചിരിക്കുന്നത്. റോജര്‍ ഡീബാള്‍ എന്ന എഴുപത്തിനാലു കാരനാണ് ഈ അത്ഭുത ബള്‍ബിന്റെ ഉടമ. സഫോള്‍ക്കിലുളള തന്റെ വീടിന്റെ പോര്‍ച്ചിലാണ് അദ്ദേഹം ഈ ബള്‍ബ് സ്ഥാപിച്ചിരിക്കുന്നത്. 1967ലാണ് ഡീബാളും കുടുംബവും ഈ വീട്ടില്‍ താമസിക്കാനെത്തുമ്പോഴും ഈ ബള്‍ബ് വീട്ടിലുണ്ടായിരുന്നു. 1912 ല്‍ നിര്‍മ്മിച്ചപ്പോഴത്തെ ഒറിജിനല്‍ ഫിറ്റിംഗ്‌സ് തന്നെയാണ് ഇപ്പോഴും ഈ ബള്‍ബിലുളളത്.
നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയിലുളള ഒരു ഫാക്ടറിയിലാണ് ഈ ബള്‍ബ് നിര്‍മ്മിച്ചിരിക്കുന്നത്. ഡീബാള്‍ ഈ ബള്‍ബിന്റെ സീരിയല്‍ നമ്പര്‍ ഒസ്‌റാം കമ്പനിക്ക് അയച്ചുകൊടുത്താണ് ഇത് നിര്‍മ്മിച്ച ഡേറ്റ് കണ്ടെത്തിയത്. ഒസ്‌റാം കമ്പനി ഈ ബള്‍ബിന് ഒരു സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കറ്റും നല്‍കയിട്ടുണ്ട്. ഇക്കണക്കിന് പോവുകയാണങ്കില്‍ ലോകവസാനം വരെ ഈ ബള്‍ബ് കത്തി തന്നെ നില്‍ക്കുമെന്നാണ് റോജര്‍ ഡീബാളിന്റെ അഭിപ്രായം.
ഇപ്പോഴും കത്തികൊണ്ട് നില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമേറിയ ബള്‍ബ് കെന്റിലെ മാര്‍ഗേറ്റിലാണ് ഉളളത്. 2008 ലാണ് ഇത് കണ്ടെത്തിയത്. വിദഗ്ദ്ധരുടെ കണ്ടെത്തലനുസരിച്ച് ഈ ബള്‍ബ് നിര്‍മ്മിച്ചിരിക്കുന്നത് 1895ലാണ്. അതായത് തോമസ് ആല്‍വാ എഡിസണ്‍ ബള്‍ബ് കണ്ടുപിടിച്ച് പതിനഞ്ച് വര്‍ഷത്തിന് ശേഷം നിര്‍മ്മിച്ചതാണ് ഈ ബള്‍ബ്. നിലവിലെ ബള്‍ബുകളുടെ ശരാശരി കാലാവധി വെറും 1000 മണിക്കൂറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല