1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2024

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗപരിധി.

CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരിശോധനയോട്ടത്തില്‍ മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ മോഡല്‍ യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ചൈന റെയില്‍വേ അറിയിച്ചു. ചൈന ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ കൂടുതലായി ഇറക്കുന്നുണ്ടെങ്കിലും ബെയ്ജിങ്-ഷാങ്ഹായ് ട്രെയിന്‍ സര്‍വീസ് മാത്രമാണ് ലാഭകരമായി ഓടുന്നത്. മറ്റു നെറ്റ്‌വര്‍ക്കുകള്‍ ഇതുവരെ ലാഭകരമായിട്ടില്ല.

ലാഭകരമായി കണക്കാക്കാനാവില്ലെങ്കിലും ഹൈസ്പീഡ് റെയില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരണം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും യാത്രാ സമയം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കുന്നു. കൂടാതെ റെയില്‍വേ റൂട്ടുകളില്‍ വ്യവസായിക വികസനം വര്‍ധിപ്പിക്കാനും ഇതുവഴി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.