സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം. അസോസിയറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ ബുര്‍ഹാന്‍ ഒസ്ബിലിസിയാണ് 2016 ലെ മികച്ച ഫോട്ടോക്കുള്ള വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്വന്തമാക്കിയത്. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് തുര്‍ക്കി അംബാസഡര്‍ വെടിയേറ്റു മരിച്ചത്.
കൊലപാതകത്തിനു ശേഷം അക്രമി കൈയുയര്‍ത്തി ‘സിറിയ മറക്കരുത്, അലപ്പോ മറക്കരുത്’ എന്ന് വിളിച്ചുപറയുന്ന രംഗമാണ് ബുര്‍ഹാന്‍ പകര്‍ത്തിയത്. ‘എന്‍ അസാസിനേഷന്‍ ഇന്‍ തുര്‍ക്കി’ എന്ന തലക്കെട്ടിലാണ് ചിത്രം മത്സരത്തില്‍ പങ്കെടുത്തത്. കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളടങ്ങിയ ഒരു പരമ്പരയാണിത്. 5034 മത്സരാര്‍ഥികളുടേതായി ഏതാണ്ട് 80,000 ചിത്രങ്ങളാണ് ഇപ്രാവശ്യത്തെ വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ പങ്കെടുത്തത്.
വിധിനിര്‍ണയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അവസാനത്തില്‍ ഏറ്റവുംമികച്ച ചിത്രത്തിനുതന്നെ നല്‍കാനായതായി ജൂറി അംഗങ്ങള്‍ പ്രതികരിച്ചു. തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു നിമിഷമാണ് ധൈര്യസമേതം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓഫിസില്‍നിന്ന് തന്റെ വീട്ടിലേക്കുള്ള വഴിയില്‍ നടന്ന ഒരു പരിപാടിയില്‍ വെറുതെ പങ്കെടുത്ത് എടുത്ത ഫോട്ടോകള്‍ ജീവിതത്തിന്റെ വഴിമാറ്റിയ കഥായാണ് എപിയുടെ പ്രമുഖ ഫോട്ടോഗ്രാഫറായ ബുര്‍ഹാന്റേത്. ഫോട്ടോഗ്രഫി മേഖലയിലെ ആധികാരിക അവാര്‍ഡാണ് ‘വേള്‍ഡ് പ്രസ് ഫോട്ടോ’. 1955 ല്‍ നിലവില്‍ വന്ന ഈ പുരസ്‌കാരം എട്ടു വിഭാഗങ്ങളിലായി 45 ഓളം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല