സ്വന്തം ലേഖകന്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാര്‍ഡറുടെ കുടുംബത്തിന് നഷ്ട പരിഹാരവുമായി കശ്മീര്‍ സര്‍ക്കാര്‍. കൊല്ലപ്പെട്ട മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദിന്റെ കുടുംബത്തിന് ജമ്മു–കശ്മീര്‍ സര്‍ക്കാറിന്റെ നഷ്പരിഹാരം. സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയോ കുടുംബാംഗത്തിന് ജോലിയോ നല്‍കുന്ന പദ്ധതി പ്രകാരമാണ് പണം നല്‍കുന്നതെന്ന് പുല്‍വാമ ഡെപ്യൂട്ടി കമീഷണര്‍ മുനീറുല്‍ ഇസ്‌ലാം അറിയിച്ചിരിക്കുന്നത്.
അതേസമയം ധനസഹായം പ്രഖ്യപിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്നും പണം സ്വീകരിക്കില്ലെന്നും പകരം ബുര്‍ഹാന്റെ ഇളയ സഹോദരന് ജോലി നല്‍കണമെന്നും ബുര്‍ഹാന്‍ വാനിയുടെ പിതാവും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മുസഫര്‍ വാനി പറഞ്ഞു.
2015 ഏപ്രില്‍ 13നാണ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് പോയ ഖാലിദിനെ കാണാതായത്. പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഖാലിദിനെ സൈനികര്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് മുസഫര്‍ വാനി പറയുന്നത്. അതേസമയം ഖാലിദ് ഹിസ്ബ് പ്രവര്‍ത്തകനാണെന്നും ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നെന്നുമാണ് സൈനികരുടെ ഭാഷ്യം. ഇതിനിടയിലാണ് സൈനികരാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കശ്മീര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചവരില്‍ ബുര്‍ഹാന്റെ കുടുംബവും ഉള്‍പ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല