സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക തെളിയിച്ചു. പാകിസ്ഥാന്റെ 79ആം റെസലൂഷന്‍ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ബുര്‍ജ് ഖലീഫ പതാക തെളിച്ചത്.
യു.എ.ഇയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച വിവരപ്രകാരം രാത്രിയില്‍ രണ്ടു തവണ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. ബുര്‍ജ്ജ് ഖലീഫയുടെ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത്.
നേരത്തെ മാര്‍ച്ച് 23ന് നടന്ന പാകിസ്ഥാന്റെ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. വിഘടനവാദപരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സംഘടനയായ ഹുറിയത്ത് കോണ്‍ഫെറന്‍സിനെ ആഘോഷത്തിന് ക്ഷണിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്ഥാന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല