സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കരിമരുന്ന് പ്രയോഗത്തിന് പകരം ദുബായ് ഫൗണ്ടെയിനിലെ ലൈറ്റ് ഷോ മാത്രമായി നടത്താനാണ് തീരുമാനം. ലൈറ്റ് അപ് 2018 എന്ന പേരില്‍ നടക്കുന്ന ലൈറ്റ് ഷോ പക്ഷേ കരിമരുന്നു പ്രയോഗത്തെ കടത്തിവെട്ടുമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെങ്ങുമുള്ളവര്‍ക്ക് തത്സമയം ടെലിവിഷന്‍ ചാനലുകളിലൂടെ പരിപാടി കാണാന്‍ കഴിയും.
ഡിസംബര്‍ 31ന് വൈകിട്ട് അഞ്ചിന് ഡൗണ്‍ ടൗണിലെ ദുബായ് ഫൗണ്ടെയിന്‍ ഷോയും തത്സമയ സംഗീതവുമായാണ് പുതുവത്സരാഘോഷം ആരംഭിക്കുക. ആഘോഷങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. 2018 സായിദ് വര്‍ഷമായി ആചരിക്കുന്നതിനാല്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് അല്‍ നഹ്യാന് ആദരമര്‍പ്പിച്ചുകൊണ്ടായിരിക്കും ലൈറ്റ് അപ് 2018 ഷോ നടത്തുകയെന്ന് സംഘാടകര്‍ പറഞ്ഞു.
ഇതുവരെ യുഎഇ കണ്ടിട്ടില്ലാത്ത തരം മനോഹര പരിപാടിയായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ബുര്‍ജ് പാര്‍ക്ക്, സൗത്ത് റിഡ്ജ്, മുഹമ്മദ് ബിന്‍ ബൊള്‍വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പരിപാടി വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യവും 100 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നിനാണ് പരിപാടികള്‍ സമാപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല