ഫ്രാന്‍സ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡും പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതു നിരോധിക്കുന്നു. സ്വിസ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് ബില്‍ അംഗീകരിച്ചു. 101 പേര് അനുകൂലിച്ചു വോട്ട് ചെയ്തപ്പോള്‍ 77 പേര് ഇതിനെ എതിര്‍ത്തു.
അപ്പര്‍ ഹൗസും ബില്‍ പാസാക്കിയാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ബുര്‍ഖ ധരിക്കുന്നതു മൂലം ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇതു സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി അധികൃതര്‍. രാജ്യത്തെ കുടിയേറ്റ നിയമം പരിഷ്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. യൂറോപ്പില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം ഫ്രാന്‍സാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല