സുരക്ഷാ പരിശോധനയുടെ ഭാഗമായി മുസ്‌ലിംവനിതകള്‍ ഇനി മുതല്‍ ശിരോവസ്ത്രം നീക്കംചെയ്യണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ ശക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ മുസ്‌ലിംമതവിശ്വാസികള്‍ ഏറെയുള്ള ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് നിയമം ശക്തമാക്കുന്നത്. ഏപ്രില്‍ 30 മുതലാണ് പുതിയ നിയമം നടപ്പില്‍വരിക.
ഇതിനുശേഷം, നിയമഉദ്യോഗസ്ഥര്‍ക്ക് ആരോടും ഹെല്‍മെറ്റ്, മുഖംമൂടി, ശിരോവസ്ത്രം തുടങ്ങിയവ നീക്കംചെയ്യാന്‍ ആവശ്യപ്പെടാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് അറ്റോര്‍ണി ജനറല്‍ ഗ്രേയ്ഗ് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 23നാണ് ഈ നിയമം സംസ്ഥാന പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതുപ്രകാരം ശിരോവസ്ത്രവും മറ്റും നീക്കംചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 5,900 യു. എസ്. ഡോളര്‍ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ വിധിക്കാം.
കഴിഞ്ഞവര്‍ഷം സിഡ്‌നിയിലെ ഒരു വനിത തന്റെ മുഖപടം പോലീസ് ഉദ്യോഗസ്ഥന്‍ നീക്കംചെയ്തൂവെന്ന് പരാതി നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതാണ് പുതിയ നിയമം നടപ്പാക്കാന്‍ കാരണമായത്. ന്യൂ സൗത്ത് വെയില്‍സിന്റെ മാതൃക പിന്തുടര്‍ന്ന് വിക്ടോറിയ, പശ്ചിമ ഓസ്‌ട്രേലിയ തുടങ്ങിയ സംസ്ഥാനങ്ങളും പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 2.3 കോടി ജനങ്ങളുള്ള ഓസ്‌ട്രേലിയയില്‍ നാലു ലക്ഷം മുസ്‌ലിം മതവിശ്വാസികളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല