ജിജോ അറയത്ത്: മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളില്‍. മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും യുകെയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റിയും, ഇന്ത്യന്‍ കലകളെ പറ്റിയും അറിയിക്കുന്നതിനും അവബോധനം വരുത്തുന്നതിനും മേയര്‍ ഓഫ് ലണ്ടന്‍ അവതരിപ്പിച്ച പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയുമായി ക്രിസ്റ്റീനയും, ടോംസിയും എത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്വാന്തന്ത്യദിനത്തോടനുബന്ധിച്ചു ഇവരുടെ ടീം ലണ്ടന്‍ ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ നടത്തിയ ഫല്‍ഷ് മോബും കിംഗ്സ്റ്റണില്‍ നടത്തിയ ബിഗ് ബസ് ഡാന്‍സും വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എടത്വായില്‍ നിന്നുള്ള ക്രിസ്റ്റീനക്കും ചങ്ങനാശേരിയില്‍ നിന്നുള്ള ടോംസിക്കും തങ്ങളുടെ സ്വന്തം കുട്ടനാടിനോടുള്ള സ്‌നേഹമാണ് ഇങ്ങു യുകെയിലും തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകളുടെ മുന്നില്‍ തങ്ങളുടെ നാടിനെയും, സംസ്‌കാരത്തെപ്പറ്റിയും അറിയിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ മലയാളികളുടെ ഹൃദയത്തിലലിഞ്ഞു ചേര്‍ന്ന ഈ പാട്ടു തന്നെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള രോഹന്‍ മാത്യുവാണ് ടോംസിയുടെ ഭര്‍ത്താവ്, തൃശൂരില്‍ നിന്നുള്ള ഷിജു സെബാസ്‌ററ്യന്‍ ആണ് ക്രിസ്റ്റീനയുടെ ഭര്‍ത്താവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല