സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ബസ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതൽ ബസ് യാത്രയ്ക്ക് മിനിമം ചാർജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ രണ്ടു പൗണ്ട് ചാർജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്.
ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവർഷത്തിൽ ഉയർത്തുന്ന തീരുമാനമാകും ഇത്.
ചാർജ് വർധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് ഉറപ്പു നൽകുന്നത്. ഓപ്പറേറ്റർമാർക്ക് 150 മില്യൻ പൗണ്ട് സഹായം നൽകിയാണ് രണ്ടു പൗണ്ടിന്റെ പ്രൈസ് ക്യാപ് സർക്കാർ നിലനിർത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല