സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കിങ്ഫിഷര്‍ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലേക്ക്. ദില്ലിയിലും മുംബൈയിലും നിന്ന് കമ്പനി 16 സര്‍വീസുകളാണ് തിങ്കളാഴ്ച ദ്ദാക്കിയത്. മുംബൈയില്‍ നിന്ന് മാത്രം 12 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കമ്പനിയുടെ സര്‍വീസുകള്‍ റദ്ദാകുന്നത്.
ആദായനികുതി വകുപ്പ് കമ്പനിയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. വിമാനങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഞായറാഴ്ച വിവരങ്ങള്‍ ശേഖരിക്കാനാരംഭിച്ചിരുന്നു.
കിങ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാളിനെ വ്യോമയാന ഡയറക്ടര്‍ ജനറല്‍ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നാണ് വിവരം. അതേസമയം അപ്രതീക്ഷിത സംഭവങ്ങള്‍ മൂലമാണ് സര്‍വീസുകള്‍ മുടങ്ങിയതെന്നും നാല് ദിവസം കൂടി പ്രതിസന്ധി തുടരുമെന്നും കിങ്ഫിഷര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല