ഫ്രഷ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിന് പകരം തണുത്തുറഞ്ഞവ (Frozen) വാങ്ങുകയാണെങ്കില്‍ വര്‍ഷം നാന്നൂറ് പൌണ്ടെങ്കിലും ഇതുവഴി നമുക്ക് ലാഭിക്കാം. പോരാത്തതിന് മലയാളികളില്‍ ഭൂരിപക്ഷവും ഫ്രഷ് ഫുഡ് വാങ്ങി ഫ്രീസ് ചെയ്യുകയാണ് പതിവ്.. അപ്പോള്‍പ്പിന്നെ ഫ്രോസന്‍ നേരിട്ട് വാങ്ങി പണം ലാഭിക്കുന്നതല്ലേ നല്ലത്. സാമ്പത്തിക പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഇത് പോലുള്ള ചെറിയ ഉപായങ്ങള്‍ പണത്തിനു വിഷമിക്കുന്ന കുടുംബങ്ങള്‍ കണ്ടെത്തിയെ തീരൂ.
തണുപ്പിച്ച പച്ചക്കറിയുടെ ഒരു കൂടയ്ക്ക് 15.45 പൌണ്ടാണ് അതേസമയം ഇതേ അളവിലുള്ള ഫ്രഷ് സാധനങ്ങള്‍ക്ക് 23.25 പൌണ്ടാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുടുംബത്തിന്റെ ഇഷ്ട്ട വിഭവങ്ങളായ ബ്രോകൊളി, സാല്‍മണ്‍, സോസേജ് എന്നിവ തണുത്തുറഞ്ഞവയ്ക്ക് 8 പൌണ്ടാണ് സംരക്ഷിക്കാന്‍ സാധിക്കുക. ഇതൊരു ചെറിയ സംഖ്യയല്ല എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ.
ന്യൂട്രീഷന്‍ ആന്‍ഡ് സയന്‍സ് വിദഗ്ദനായ ചാര്ലറ്റ് ഹാര്ടന്‍ പറയുന്നത് ഈ രണ്ടു വിഭാഗത്തിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഗുണ മേന്മയില്‍ വലിയ വ്യത്യാസസക്കുറവ് കാണാന്‍ സാധിച്ചില്ല എന്നുമല്ല വിലയില്‍ നല്ല അന്തരം ഉള്ളത് കണ്ണില്‍പ്പെടുകയും ചെയ്തു. തണുത്തുറഞ്ഞ ഭക്ഷണം ഫ്രഷ് ഭക്ഷണത്തിന്റെ അതെ ഗുണ മേന്മ കാണിക്കുന്നുണ്ട്. ഇങ്ങനെ നോക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 405.60 പൌണ്ട് ഈയിനത്തില്‍ നമുക്ക് ലാഭിക്കാം.
പിസ്സ, ബ്രോകൊളി, കാരറ്റ്, ഗാര്‍ലിക്ബ്രെഡ്, ചിക്കന്‍, പ്രോണ്‍, സാല്‍മണ്‍, സോസേജ്, ചീര, കിഴങ്ങുകള്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു. അറുനൂറോളം ഉല്പന്നങ്ങള്‍ ഇങ്ങനെ ഫ്രെഷില്‍ നിന്നും മാറി തണുത്തുറഞ്ഞ ഉത്പന്നങ്ങള്‍ നമുക്ക് വാങ്ങാവുന്നതാണ്. തണുത്തുറഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ അധികവും പാഴായിപോകുന്നില്ല എന്നതും അതിന്റെ പ്രത്യേകതയാണ്. കണക്കുകള്‍ അനുസരിച്ച് പതിനേഴു ശതമാനം ഫ്രഷ് ഭക്ഷണ പദാര്‍ഥങ്ങളും പാഴായി ചവറ്റുകൊട്ടയില്‍ പോകുക്കയാണ് എന്നാണ്.
എന്തായാലും അടുത്ത തവണ ഷോപ്പിംഗ് പോകുമ്പോള്‍ ഫ്രോസന്‍ ഫുഡ് ഏരിയായില്‍ കൂടുതല്‍ സമയം ചിലവഴിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല