1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2024

സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഉച്ചവരെ കനത്ത പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉച്ചവരെ വൈകീട്ട് 3.30 വരെ 51.50 ശതമാനം പോളിങ് രേഖപ്പെടുത്തി.

ചേലക്കരയിൽ ഉച്ചവരെ 57.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വയനാട്ടിൽ പോളിങ് ശതമാനം പരമാവധി ഉയർത്താനാണ് മുന്നണികളുടെ ശ്രമം.

രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്.

2,13,103 വോട്ടര്‍മാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.