1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2019

എസ് ജയകുമാർ: കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലൻഹാൽ സോഷ്യൽ ക്ലബ്ബിൽ നടത്തി.രാവിലെ വടം വലി മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അത്തപ്പൂക്കളമൊരുക്കി. ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട് കൂടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു.4 മണിയോട് കൂടി ആരംഭിച്ച കലാ പരിപാടികൾ രാത്രീ 10 മണി വരെ നീണ്ടു.

പരിശീലനം സിദ്ധിച്ച കലാകാരന്മാരും കലാകാരികളും അണി നിരന്ന വെൽക്കം ഡാൻസോടു കൂടി കലാസന്ധ്യക്കു തുടക്കം കുറിച്ചു.ഓണ സന്ദേശം വിളിച്ചോതി മഹാബലി തമ്പുരാൻ താള മേളങ്ങളുടെയും,മേളപ്പെരുമ കോവെന്ററി കലാകാരന്മാരുടെയും, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും,സി കെ സി കോവെന്ററി കമ്മിറ്റി മെമ്പര്മാരുടെയും മറ്റു അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്റ്റേജിലേക്ക് എഴുന്നള്ളിയപ്പോൾ മേളപ്പെരുമ കലാകാരന്മാരുടെ നേതൃത്തത്തിൽ ശിങ്കാരി മേളവും തുടർന്നുള്ള പഞ്ചാരി മേളവും കാണികൾക്ക് ഹരം പകർന്നു.സി കെ സീ കലാകാരന്മാരും കലാകാരികളും ഒരുക്കിയ ഓണപ്പാട്ട് , സിനിമാറ്റിക് ഡാൻസ്,തിരുവാതിര,മോഹിനിയാട്ടം,ക്ലാസിക്കൽ ഡാൻസ് ,ഉപകരണ സംഗീതം എന്നിവയും പരിപാടികൾക്ക് കൊഴുപ്പേകി. കൊവെൻട്രയിൽ പുതിയതായി എത്തിയ അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രെദ്ധേയമായി. ഗൃഹാതുരത്വം വിളിച്ചോതുന്ന
അപൂർവ നൃത്ത വിസ്മയങ്ങൾ മായാത്ത ഓർമകൾ സൃഷ്ടിച്ചു.

യുക്‌മയുടെ ഇത്തവണത്തെ വള്ളം കളിയിൽ രണ്ടാം സ്ഥാനം നേടിയ കോവെന്ററി സെവെൻ സ്റ്റാർസ് സ്പോർട്സ് ക്ലബ് തുഴഞ്ഞ കായിപ്രം ചുണ്ടൻ ക്യാപ്റ്റൻ ബാബു എബ്രഹാമിനിയും 20 തുഴച്ചിൽ ക്കാരെയും പൊന്നാട അണിയിച്ചു ആദരിച്ചു.യുക്മ ദേശീയ ദേശീയ ജെനെറൽ സെക്രട്ടറി അലക്സ് വര്ഗീസ്, മുൻ പ്രസിഡന്റ് മാമൻ ഫിലിപ്പ്,വള്ളം കളിയുടെ മുഖ്യ സംഘടകൻ ജയകുമാർ നായർ എന്നിവർ ഈ ചടങ്ങിൽ മുഖ്യ അഥിതികളായിരുന്നു യുക്‌മ യുടെ മെഗാ സമ്മാന പദ്ധതിയായ യൂ ഗ്രാന്റ് സമ്മാന കൂപ്പൺ കോവെന്റിയിലെ വിതരണ ഉൽഘാടനം ബാബു അബ്രാഹിമിന് നൽകികൊണ്ട് അലക്സ് വര്ഗീസ് നിർവഹിച്ചു.

ഈ വർഷം വയനാട്ടിലെ പുതുമലയിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട ഒരു കുടുംബത്തിന് സീ കെ സീ ചാരിറ്റിയിലുടെ വീട്ട് വച്ച് നൽകുന്നതിനുള്ള പണസമാഹരണം സി കെ സീ അംഗം ബിജു തോമസിൽ നിന്നും സി കെ സീ പ്രസിഡന്റ് ജോൺസൻ യോഹന്നാൻ സ്വീകരിച്ചു. കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ നൽകി. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും സംഘടന മികവ് കൊണ്ടും ഓണാഘോഷം ഗംഭീരമാക്കുന്നതിൽ പ്രവർത്തിച്ച എല്ലാവരെയും സി കെ സീ പ്രസിഡന്റ് ജോൺസൻ യോഹന്നാൻ, സെക്രട്ടറി ബിനോയ് തോമസ് എന്നിവർ അഭിനന്ദിച്ചു. സി കെ സീ ട്രെഷറർ സാജു പള്ളിപ്പാടൻ നന്ദി രേഖപ്പെടുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.