സ്വന്തം ലേഖകന്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ഏബ്രഹാം ലിങ്കനെന്ന് സര്‍വേ ഫലം, ഒബാമ പന്ത്രണ്ടാമത്. യുഎസ് ടിവി ചാനല്‍ ശൃംഖലായ ‘സി – സ്പാന്‍’ ചരിത്രകാരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് എബ്രഹാം ലിങ്കണ്‍ ഒന്നാമതെത്തിയത്. വിവിധ നേതൃഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ബറാക് ഒബാമയ്ക്കു പന്ത്രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ ജോര്‍ജ് വാഷിങ്ടനാണു രണ്ടാം സ്ഥാനത്ത്. ഫ്രാങ്ക്ലിന്‍ റൂസ്!വെല്‍റ്റ് മൂന്നാം സ്ഥാനത്തും തിയഡോര്‍ റൂസ്!വെല്‍റ്റ് നാലാം സ്ഥാനത്തും ഐസന്‍ഹോവര്‍ അഞ്ചാം സ്ഥാനത്തും ഇടംനേടി.
ടിവി ചാനല്‍ ശൃംഖലായ ‘സി – സ്പാന്‍’ മികച്ച പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ 2000 ലും 2009ലും സര്‍വേ നടത്തിയിരുന്നു. യു.എസില്‍ പ്രസിഡന്റ് ദിനവുമായി ബന്ധപ്പെട്ടാണ് സര്‍വേ ഫലം പുറത്തുവിട്ടത്. ചരിത്രപുരുഷന്മാരായ 91 പ്രസിഡന്റുമാരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. 12 മത് ഇടം നേടിയ ഒബാമ ആദ്യമായാണ് സര്‍വേയുടെ ഭാഗമാകുന്നത്. ആദ്യത്തെ സര്‍വേയില്‍തന്നെ ഒബാമക്ക് 12 ആം സ്ഥാനം ലഭിച്ചത് മികച്ച നേട്ടമാണെന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലത്തൊന്‍ ഏറ്റവും അനുയോജ്യര്‍ ലിങ്കന്‍, വാഷിങ്ടണ്‍, ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് എന്നീ പ്രസിഡന്റുമാരാണെന്നും സര്‍വേയുടെ ഉപദേശകസമിതി അംഗമായ സൈറ് സര്‍വകലാശാലയിലെ ചരിത്രകാരന്‍ ഡഗ്‌ളസ് ബ്രിന്‍ക്ലി അഭിപ്രായപ്പെട്ടു.
ജോര്‍ജ് ഡബ്‌ള്യൂ ബുഷ് സര്‍വേയില്‍ 33 മനായി. യു.എസിന്റെ ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണിനോടുള്ള ആദരസൂചകമായി എല്ലാം വര്‍ഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് പ്രസിഡന്റ് ദിനം ആചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല