നോര്‍വീജിയന്‍ കൊലയാളി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. വെളളിയാഴ്ച നടന്ന ചോദ്യം ചെയ്യലിനിടെയാണ് കൊട്ടാരവും ലേബര്‍ പാര്‍ട്ടി ആസ്ഥാനവും ആക്രമിക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ബ്രെവിക് വെളിപ്പെടുത്തിയത്.
എന്നാല്‍ ജൂലൈ 22ന് കാര്‍ബോംബ് സ്‌ഫോടനവും വെടിവെപ്പും മാത്രമായിരുന്നു പദ്ധതിയെന്നും അത് വിജയം കാണുകയും ചെയ്തുവെന്നും ബ്രെവിക് പറഞ്ഞു.
ബ്രെവിക്കിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് വെള്ളിയാഴ്ച നടന്നത്. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ, ലേബര്‍ പാര്‍ട്ടിയുടെ ക്യാമ്പില്‍ നടത്തിയ വെടിവെപ്പില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ബ്രെവിക് പൊലീസുകാരോട് തിരക്കിയത്രെ. പ്രത്യേകിച്ച് യാതൊരു ഭാവമാറ്റവും അയാളുടെ മുഖത്ത് പ്രകടമായിരുന്നില്ലെന്നും പൊലീസ് അറ്റോര്‍ണി പാല്‍ ക്രബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നോര്‍വേയില്‍ നടന്ന കൂട്ടക്കൊല അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ‘ ജൂലൈ 22 കമ്മീഷന്‍’ എന്ന പേരില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏകാന്ത തടവില്‍ കഴിയുന്ന ബ്രെവിക്കിനെ നിരീക്ഷിക്കാന്‍ രണ്ട് മനോരോഗ വിദഗ്ധരേയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല