1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2024

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര സബ് മറൈൻ കേബിളുകൾ തകർന്നതിനാൽ ഒമാനിൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്യൂണിക്കേഷന്റെ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഒമാന്റെ വിവിധ തരത്തിലുള്ള ഗവർണറേറ്റുകളിലെ എല്ലാ വാർത്തവിനിമയ കമ്പനികളുടെയും സേവനത്തെ ബാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

കേബിൾ തകരാറുണ്ടായ കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തും. ചെങ്കടലിൽ കിടക്കുന്ന കേബിളുകൾ ആണ് തകർന്നിരിക്കുന്നത് വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി അവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ലോകാടിസ്ഥാനത്തിൽ കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ ആണ് കിടക്കുന്നത്. എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നു പോകുന്നത്.

കടലിൽ കൂടി കടന്നു പോകുന്നതിനാൽ മത്സ്യ ബന്ധനം, കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ് അപകടം സംഭവിക്കുന്നത്. കമ്പനികളുമായി സഹകരിച്ച് കേബിൾ കേട് വന്നത് പെട്ടെന്ന് പരിഹരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.