മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ ‘അവള്‍’ ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. വാനിറ്റി ഫെയര്‍ മാഗസിന്റെ ഇറങ്ങാന്‍ പോകുന്ന പതിപ്പിലെ മുഖചിത്രം കെയ്റ്റ്‌ലിന്‍ ജെന്നറുടേതാണ്. കോള്‍ മീ കെയ്റ്റ്‌ലിന്‍ എന്നണ് മുഖചിത്രത്തില്‍ എഴുതിയിരിക്കുന്നത്.
ഇതൊരു ഹാഷ്ടാഗായി രൂപാന്തരപ്പെട്ടതിന് പിന്നാലെ കെയ്റ്റ്‌ലിന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ ആക്കിയതിലും വേഗത്തിലാണ് കെയ്റ്റ്‌ലിന്‍ ജെന്നറുടെ അക്കൗണ്ടില്‍ ആള് കൂടിയത്.
I'm so happy after such a long struggle to be living my true self. Welcome to the world Caitlyn. Can't wait for you to get to know her/me.
— Caitlyn Jenner (@Caitlyn_Jenner) June 1, 2015
എലന്‍ ഡിജെനറസ്, എമ്മാ റോബര്‍ട്ടസ്, എമ്മി റോസം, സാം സ്മിത്ത്, ഗ്രാന്‍ഡ് ഗസ്റ്റിന്‍ തുടങ്ങിയവര്‍ കെയ്റ്റ്‌ലിന്‍ ജെന്നറിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎസിലെ ഏറ്റവും അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറാണ് കെയ്റ്റ്‌ലിന്‍ ജെന്നര്‍.
ജെണ്ടര്‍ ട്രാന്‍സിഷന്‍ പൂര്‍ത്തിയായെങ്കിലും ലിങ്കമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നാണ് അവര്‍ വാനിറ്റി ഫെയര്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല