കലെയ്‌സ് കുടിയേറ്റക്കാരുടെ യുകെയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ വേലികള്‍ നിര്‍മ്മിച്ച് നല്‍കാനും മണംപിടിക്കുന്ന നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നതിനും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിയ് ഹൊളണ്ടെയുമായി ഡേവിഡ് കാമറൂണ്‍ അനധികൃത കുടിയേറ്റക്കാര്യം ചര്‍ച്ച ചെയ്തു. നിയമവിരുദ്ധമായ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുവരും ധാരണയിലെത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ വേനല്‍ക്കാലം തീരുന്നത് വരെ കാര്യങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നാണ് ഡേവിഡ് കാമറൂണിന്റെ വിലയിരുത്തല്‍. യൂറോ ടണല്‍ ടെര്‍മിനലിലൂടെ ഒളിച്ചു കടന്ന് യുകെയിലെത്താന്‍ ആയിര കണക്കിന് ആളുകളാണ് ദിനംപ്രതി ശ്രമിക്കുന്നത്. ഇത് ട്രെയിന്‍ സര്‍വീസിനെ പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചാനലിന്റെ രണ്ടറ്റത്തും നൂറു കണക്കിന് ലോറികളാണ് ഇപ്പോള്‍ യാത്ര തുടരാന്‍ കഴിയാതെ നിര്‍ത്തിയിട്ടിരിക്കുന്നത്. ഓപ്പറേഷന്‍ സ്റ്റാക്കിന്റെ ഭാഗമായി ചാനലിനുള്ളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ലോറികള്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നത്.
നിരത്തിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനായി താല്‍ക്കാലിക ലോറി പാര്‍ക്കിംഗ് സ്ഥലത്തെക്കുറിച്ച് പോലും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇത് കൊണ്ട് പ്രശ്‌നം തീരില്ലെന്ന നിലപാടാണ് റോഡ് ഹൊലേജ് അസോസിയേഷനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല