സ്വന്തം ലേഖകന്‍: തന്ത്രപ്രധാന സുരക്ഷാ ഉടമ്പടിയില്‍ പങ്കാളികളായി ബ്രിട്ടനും ഫ്രാന്‍സും; ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഇനി ഫ്രഞ്ച് സഹായം. ബ്രിട്ടനിലെ സാന്‍ഡ്‌ഹേസ്റ്റ് മിലിട്ടറി അക്കാദമിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌യുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും സാന്നിധ്യത്തില്‍ നടന്ന ‘യു.കെഫ്രാന്‍സ് സമ്മിറ്റ് 2018’ന്റെ ന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഉടമ്പടിയിലെത്തിയത്.
ബ്രിട്ടനിലേക്ക് കൂടുതല്‍ അഭയാര്‍ഥികള്‍ എത്തുന്നത് തടയുന്നതിനുവേണ്ടി ഫ്രാന്‍സിന് കൂടുതല്‍ പണം നല്‍കുമെന്നതാണ് ഉടമ്പടിയിലെ പ്രധാന ഭാഗം. ഇതിനായി ഫ്രാന്‍സിലെ കലൈസിലും മറ്റു തീരങ്ങളിലും വേലി കെട്ടല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി സ്ഥാപിക്കല്‍ തുടങ്ങിയവക്കായി നിലവില്‍ നല്‍കുന്ന തുക കൂടാതെ 44.5 ദശലക്ഷം പൗണ്ട് കൂടുതല്‍ നല്‍കുന്നതിന് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നേരത്തേ, 100 ദശലക്ഷം പൗണ്ട് നല്‍കിയിരുന്നു. ബ്രിട്ടന്റെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കരാര്‍ ഉപകാരപ്പെടുമെന്ന് മാക്രോണിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മേയ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ, മറ്റു പല മേഖലകളിലും പരസ്പരം സഹകരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉടമ്പടിയുടെ ഭാഗമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2019ല്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിന്റെ ഭാഗമായി ഫ്രാന്‍സ് അടക്കമുള്ള രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല