ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത 11 വിമാനത്താവളങ്ങളില്‍ കോഴിക്കോടും മംഗലാപുരവും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കിയത്. രാജ്യസഭയില്‍ സിവില്‍, വ്യോമയാന മന്ത്രി വയലാര്‍ രവി ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
ലെ, കുളു, ഷിംല, പോര്‍ട്ട്‌ബ്ലെയര്‍, അഗര്‍ത്തല, ലെങ്പൂയ്, ജമ്മു, പാറ്റ്‌ന, ലത്തൂര്‍ എയര്‍പോര്‍ട്ടും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ എയര്‍പോര്‍ട്ടുകളിലെ സാങ്കേതികസംവിധാനങ്ങളും സൗകര്യങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണ്.
ഈ വിമാനത്താവളങ്ങളെ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി ഒരു സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. റണ്‍വേകളുടെ നീളം കൂട്ടുക, മാര്‍ക്കിങുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കുക, കൃത്യമായ അറ്റക്കുറ്റ പണികള്‍ നടത്തുക, റണ്‍വേയൊടനുബന്ധിച്ച് സുരക്ഷിതമേഖലയ്ക്കായി സ്ഥലം മാറ്റി വയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് കമ്മിറ്റി പ്രാഥമികമായി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല