1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: സ്ത്രീപീഡനക്കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാനായി നിയമത്തിൽ പുതിയ ഭേദഗതിയുമായി യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനം. സെക്സിനിടെ പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം ഊരിമാറ്റുന്ന പ്രവൃത്തിയാണ് കാലിഫോര്‍ണിയയിൽ നിയമവിരുദ്ധമാക്കാൻ ഒരുങ്ങുന്നത്. ഇതാദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം സ്റ്റെൽത്തിങ് എന്നറിയപ്പെടുന്ന ഈ പ്രവൃത്തി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത്.

ഈ മാറ്റം സംസ്ഥാനത്തിൻ്റെ ലൈംഗിക പീഡന നിയമങ്ങളോടൊപ്പം എഴുതിച്ചേര്‍ക്കാൻ കാലിഫോര്‍ണിയ നിയമനിര്‍മാണ സഭാംഗങ്ങള്‍ ഗവര്‍ണര്‍ക്ക് നിരേഡദേശം നല്‍കി. സെക്സിനിടെ കോണ്ടം അഴിച്ചു മാറ്റണമെങ്കിൽ പങ്കാളിയോടു വാക്കാൽ അനുമതി ചോദിച്ചു വാങ്ങണമെന്നാണ് നിര്‍ദേശം. പുതിയ നിയമഭേദഗതി നിലവിൽ വന്നാലും ക്രിമിനൽ കോഡിൽ വ്യത്യാസമുണ്ടാകില്ലെന്നും ഇതു സംബന്ധിച്ച അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു.

എന്നാൽ ഇക്കാര്യം കൂടി നിയമത്തോടൊപ്പം കൂട്ടിച്ചേര്‍ത്തതോടു കൂടി സമാനമായ സാഹചര്യമുണ്ടായാൽ ഇരകള്‍ക്ക് കുറ്റവാളികള്‍ക്കെതിരെ പരാതി നല്‍കാനും ആവശ്യമായ നഷ്ടപരിഹാരം വാങ്ങാനും സാധിക്കും.
സ്ത്രീകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമെതിരായ ലൈംഗികാത്രിക്രമങ്ങളിൽ അനുമതിയില്ലാതെ കോണ്ടം അഴിച്ചു മാറ്റുന്ന നടപടി വര്‍ധിച്ചു വരുന്നതായി യേൽ സര്‍വകലാശാല നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ നേതാവും കാലിഫോര്‍ണിയ അസംബ്ലി അംഗവുമായ ക്രിസ്റ്റീന ഗാര്‍ഷ്യ അടക്കമുള്ളവര്‍ ഇത് കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നു 2017 മുതൽ ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം ഊരിമാറ്റുന്നത് ഇതുവരെ ക്രിമിനൽ കോഡിൽ ഇല്ലയിരുന്നുവെങ്കിലും ഇക്കാര്യം കോടതികള്‍ ലൈംഗികാതിക്രമത്തിൻ്റെ ഭാഗമായി തന്നെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ അബദ്ധത്തിൽ കോണ്ടം ഊരിയതാണോ മനഃപൂര്‍വം ചെയ്തതാണോ എന്നു സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ ഇതനുസരിച്ച് പ്രതികളെ വളരെ അപൂര്‍വമായി മാത്രമേ വിചാരണ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ എന്നും അസംബ്ലി അംഗങ്ങള്‍ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ നിയമത്തിലുള്ള അവ്യക്തത ഒഴിവാക്കാൻ പുതിയ നടപടിയിലൂടെ സാധിക്കും.

ഇത്തരം പ്ര‍വൃത്തികള്‍ക്ക് ഇരകളാകുന്നവര്‍ക്ക് ദീര്‍ഘകാലം ശാരീരികമായും വൈകാരികമായും വിഷമതകള്‍ ഉണ്ടാകാ സാധ്യതയുണ്ടെന്നും ക്രിസ്റ്റീന ഗാര്‍ഷ്യ വ്യക്തമാക്കി. മുൻപ് ന്യൂ യോര്‍ക്കിലെയും വിസ്കോൺസിനിലെയും അസംബ്ലിയിലും സമാനമായ ഭേദഗതിയ്ക്കുള്ള ആവശ്യം ഉയര്‍ന്നിരുനനുവെെങ്കിലും ഇക്കാര്യം നിയമത്തിൽ കൂട്ടിച്ചേര്‍ക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് കാലിഫോര്‍ണിയയായിരുന്നു. സഭ ഏകകണ്ഠേനയാണ് കാലിഫോര്‍ണിയ അസംബ്ലി നിയമം പാസാക്കിയത്.

സോഷ്യൽ മീഡിയയിൽ അടക്കം പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം അഴിച്ചു മാറ്റുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും എന്നാൽ ഇക്കാര്യം നിയമം വഴി നിരോധിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ലെന്നും അവര്‍ പ്രസ്താവനയിൽ വ്യക്തമാക്കി. ലൈംഗികത്തൊഴിലാളികളെ അടക്കം ഉപഭോക്താക്കളുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ പുതിയ നിയമത്തിനു കഴിയമെന്നും അസംബ്ലിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറോട്ടിക് സര്‍വീസ് പ്രൊവൈഡേഴ്സ് ലീഗൽ എജ്യൂക്കേഷണൽ റിസര്‍ച്ച് പ്രോജക്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിവാഹത്തിനു ശേഷമുള്ള ലൈംഗികപീഡനം സംബന്ധിച്ചും കാലിഫോര്‍ണിയ സെനറ്റിൽ സുപ്രധാനമായ നിയമനിര്‍മാണം നടന്നിരുന്നു. വിവാഹപങ്കാളിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും ഒരു പോലെ പരിഗണിക്കാനായിരുന്നു പുതിയ നിമയനിര്‍മാണം. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കേണ്ടവരാണെന്നു ചിന്തിച്ചിരുന്ന കാലഘട്ടത്തിൽ നിന്നുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ നിയമമെന്നായിരുന്നു കാലിഫോര്‍ണിയയിലെ നിയമനിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.