സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ; മരണം 34 ആയി; 200 പേരെ കാണാതായി. യുഎസിലെ കലിഫോര്‍ണിയയില്‍ രണ്ടിടങ്ങളിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളിലേക്കു പടര്‍ന്ന് മരിച്ചവരുടെ എണ്ണം 44 ആയി. ഇരുന്നൂറിലേറെ ആളുകളെ കാണാതായി.
പാരഡൈസ് പട്ടണത്തില്‍ 6,700 വീടുകള്‍ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. വരള്‍ച്ചയും ചൂടും മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നു ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അറിയിച്ചു.
സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം അടിയന്തര സഹായം എത്തിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തൗസന്‍ഡ് ഓക്‌സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസ്സം നേരിടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല